അധിക നികുതി പിരിക്കാന്‍ വന്നാല്‍ തടയുമെന്ന് പിണറായി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്ക് മേല്‍ അധിക നികുതി ഏര്‍പ്പെടുത്തനുളള നീക്കം അനുവദിക്കില്ലെന്ന് പിണറായി വിജയന്‍ വീണ്ടും. അധിക നികുതി പിരിക്കാന്‍ വന്നാല്‍ അത് ജനങ്ങള്‍ തടയുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
നികുതി പ്രഖ്യാപിച്ചാല്‍ അത് പിരിക്കാന്‍ സര്‍ക്കാരിനറിയാം എന്ന് സാംസ്‌കാരിക മന്ത്രി കെസി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു പിണറായിയുടേത്.

സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നില്‍ സര്‍ക്കര്‍ മുട്ടുമടക്കില്ലെന്നായിരുന്നു കെസി ജോസഫ് പറഞ്ഞത്. പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പറഞ്ഞു. എന്നാല്‍ നികുതി പിരിക്കാന്‍ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അപ്പോഴറിയാം എന്നാണ് പിണറായി പറയുന്നത്. സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഇപ്പോഴിത് ഒരു അഭിമാന പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്.
നികുതി നിഷേധ സമരം സര്‍ക്കാരിനെതിരെ വലിയ ആയുധമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. അതുകൊണ്ട് തന്നെ പാര്‍ട്ടി നേതാക്കളെല്ലാം തന്നെ സമരം സംബന്ധിച്ച് വലിയ വെല്ലുവിളികളാണ് നടത്തുന്നത്.
അധിക നികുതി പോലീസിന്റെ സഹായത്തോടെ പിരിക്കാന്‍ വന്നാല്‍ ജനകീയ സമരം കൊണ്ട് നേരിടുമെന്നാണ് കഴിഞ്ഞ ദിവസം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് അല്‍പനാകരുതെന്നും ഈ വിഷയത്തില്‍ ഇപി ജയരാജന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications