• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജില്ല വിട്ടുപോകാനാകില്ല; കാറില്‍ മൂന്ന് പേര്‍ മാത്രം, ഇളവ് കിട്ടിയാല്‍ ഇങ്ങനെ... വിശദീകരിച്ച് ഡിജിപി

  • By Desk

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ചാലും ജില്ല വിട്ടുള്ള യാത്രയ്ക്ക് എല്ലാവര്‍ക്കും അനുമതിയുണ്ടാകില്ല. അത്യാവശ്യമെന്ന് ബോധ്യമുള്ള യാത്രകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ. കാറില്‍ മൂന്ന് പേരിലധികം യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളില്‍ ജില്ലാതലത്തില്‍ ഇളവ് ലഭിച്ചാലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് പോലീസ് മേധാവി ലോക്‌നാഥ് ബെഹറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. അവശ്യമെന്ന് തോന്നുന്ന യാത്രകള്‍ക്ക് മാത്രമേ ജില്ലയ്ക്ക് പുറത്തേക്ക് അനുമതി നല്‍കൂ. മറ്റുള്ളവര്‍ക്ക് ജില്ലയില്‍ യാത്ര ചെയ്യാമെന്നും ഡിജിപി പറഞ്ഞു.

20ന് ശേഷം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ-ഇരട്ട അക്ക നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് നടപ്പായാല്‍ തന്നെ പകുതി വാഹനങ്ങള്‍ കുറയും. സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കില്ല. എന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധമാണ്. ഓഫീസുകളില്‍ പോകുന്നവര്‍ ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. അവശ്യസര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. മറ്റു ഓഫീസുകള്‍ കുറഞ്ഞ ജീവനക്കാരുമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്നും ഡിജിപി പറഞ്ഞു.

അതേസമയം, ഇ്ന്ന് സംസ്ഥാനത്ത് നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നു. രോഗത്തില്‍ കുറവുണ്ടായാല്‍ ഒരുപക്ഷേ കൂടുതല്‍ ഇളവ് സര്‍ക്കാര്‍ പരിഗണിച്ചേക്കും. ഏപ്രില്‍ 11 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും 37 കേസുകള്‍ മാത്രമാണ്. അതേസമയം 135 പേര്‍ക്ക് രോഗം ഭേദമായി. കേരളത്തില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 400 ആണ്. നേരത്തെ ഭയപ്പെട്ടിരുന്നത്, ഏപ്രില്‍ പകുതിയാകുമ്പോഴേക്കും രോഗികള്‍ 500 ആകുമെന്നായിരുന്നു.

ഇറാന്റെ തിരിച്ചുവരവ് അതിവേഗം; കൊറോണയെ രാജ്യം മറികടന്നോ? ടെഹ്‌റാനില്‍ ജനത്തിരക്ക്

ലോകാരോഗ്യ സംഘടന പറയുന്നത് 14 ദിവസത്തെ ക്വാറന്റൈനാണ്. എന്നാല്‍ കേരളത്തില്‍ 28 ദിവസം ക്വാറന്റൈനാണ് നിര്‍ദേശിക്കുന്നത്. കൂടാതെ രോഗികള്‍ക്ക് സാമ്പത്തിക സഹായവും പരിഗണനയിലുണ്ട്. പ്രൈമറി കോണ്ടാക്ട് പോലും നിയന്ത്രിക്കാന്‍ സാധിച്ചതാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്ന് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ, ജിഎസ് വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മെയ് മൂന്നിന് സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ തുറക്കുന്ന വേളയിലും ജാഗ്രത തുടരണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

English summary
Will not be allowed travel to outside district- Says DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X