കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്കില്ല, നിലപാട് വ്യക്തമാക്കി തൃപ്തി ദേശായി, മറ്റ് പ്രചാരണങ്ങൾക്ക് ഗൂഢ ലക്ഷ്യങ്ങൾ

Google Oneindia Malayalam News

മുംബൈ: ശബരിമലയിലേക്ക് വീണ്ടും വരുന്നു എന്നുളള പ്രചാരണങ്ങള്‍ തള്ളി ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. താന്‍ ഈ സീസണില്‍ തന്നെ ശബരിമലയിലേക്ക് എത്തും എന്നുളള പ്രചാരണം തെറ്റാണെന്ന് തൃപ്തി ദേശായി പ്രതികരിച്ചു. ഈ സീസണില്‍ താന്‍ മല ചവിട്ടാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് പ്രചാരണങ്ങള്‍ ഗൂഢ ലക്ഷ്യങ്ങളോട് കൂടിയുളളതാണ് എന്നും തൃപ്തി ദേശായി പ്രതികരിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് യുവതീ പ്രവേശം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം ആ സ്ത്രീകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും തൃപ്തി ദേശായി പറഞ്ഞു.

ജനുവരി 2ാം തിയ്യതി പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ രണ്ട് യുവതികള്‍ സന്നിധാനത്ത് എത്തിയത്. ഇതുവരെ പതിനൊന്ന് യുവതികള്‍ സുപ്രീം കോടതി വിധി പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സർക്കാർ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

TRUPTI

ഭൂമാത ബ്രിഗേഡിലെ യുവതികള്‍ക്കൊപ്പം ഇക്കഴിഞ്ഞ നവംബറി തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ തൃപ്തി വരുന്ന വിവരം നേരത്തെ അറിഞ്ഞ പ്രതിഷേധക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തി തുടരേണ്ടതായി വന്നു. പ്രതിഷേധം കനത്തതോടെ യാത്ര ഉപേക്ഷിച്ച് തൃപ്തി മടങ്ങി. എന്നാല്‍ ഉടന്‍ തിരിച്ച് വരുമെന്ന് പ്രഖ്യാപിച്ചായിരുന്നു തൃപ്തിയുടെ മടക്കം.

ശബരിമല ദര്‍ശനത്തിന് വേണ്ടി തൃപ്തി ദേശായി കോട്ടയത്ത് എത്തുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇത് പ്രകാരം പോലീസ് റെയില്‍വേ സ്‌റ്റേഷനില്‍ കനത്ത ജാഗ്രതയോടെ കാത്തിരുന്നു. അതിനിടെ ഹൈദരാബാദ്-കൊല്ലം സ്‌പെഷ്യല്‍ ട്രെയിനില്‍ ആന്ധ്രയില്‍ നിന്നും സ്ത്രീകള്‍ അടക്കമുളള സംഘം എത്തി. ഇരുമുടിക്കെട്ടുമായി 3 സ്ത്രീകള്‍ അടക്കം 4 പേരാണുണ്ടായിരുന്നത്. ഒരാള്‍ക്ക് 43 വയസ്സായിരുന്നു പ്രായം. പമ്പയില്‍ യാത്ര അവസാനിപ്പിക്കാം എന്ന ഉറപ്പിന്മേല്‍ ഇവരെ പോലീസ് പമ്പയിലേക്ക് കൊണ്ടു പോയി.

English summary
Won't visit Sabarimala during this season, says Trupti Desai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X