• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബിജെപിയില്‍ വീണ്ടും ആശയക്കുഴപ്പം... ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടം

തിരുവനന്തപുരം: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കോര്‍ കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയിരുന്ന ശോഭ സുരേന്ദ്രനെ, കെ സുരേന്ദ്രന്‍ അധ്യക്ഷനായതിനെ തുടര്‍ന്ന് സംസ്ഥാന ഉപാധ്യക്ഷയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണമായും മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു.

ഇത് ശോഭ സുരേന്ദ്രന്റെ മാസ്റ്റർ സ്‌ട്രോക്ക്! ഞെട്ടി ബിജെപി നേതൃത്വം... പോസ്റ്ററിൽ പാർട്ടി പേരില്ല, നേതാക്കളും

സമരമുഖത്ത് വീണ്ടും ശോഭ സുരേന്ദ്രന്‍; 48 മണിക്കൂര്‍ നിരാഹാരം... ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ഇതിനിടെയാണ് തിരുവനന്തപുരത്ത് പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശോഭ സുരേന്ദ്രന്റെ 48 മണിക്കൂര്‍ ഉപവാസ സമരം. ഈ സമരവും സീറ്റ് മോഹിച്ചാണെന്ന രീതിയില്‍ പ്രചാരണമുയര്‍ന്നപ്പോഴാണ് പ്രതികരണം. വിശദാംശങ്ങള്‍...

മത്സരിക്കാനില്ല

മത്സരിക്കാനില്ല

താന്‍ ഇത്തവണ മത്സരിക്കാനില്ല എന്ന കാര്യം സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട് എന്നാണ് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം മാസങ്ങള്‍ക്ക് മുമ്പേ തന്നെ നേതൃത്വത്തെ അറിയച്ചതാണ് എന്നാണ് ശോഭ പറയുന്നത്.

ഒരു ചര്‍ച്ചയും വേണ്ട

ഒരു ചര്‍ച്ചയും വേണ്ട

ഏത് മണ്ഡലത്തിലാണ് താന്‍ മത്സരിക്കുക എന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയുടേയും ആവശ്യം ഇനിയില്ല, എവിടെയാണ് ശോഭയ്ക്ക് സീറ്റ് കിട്ടാന്‍ പോകുന്നത് എന്ന ചര്‍ച്ചയും ആവശ്യമില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും ഒരു സീറ്റ് കിട്ടാന്‍ വേണ്ടിയിട്ടല്ല സമരപ്പന്തലില്‍ വന്നത് എന്ന് കൂടി ശോഭ വ്യക്തമാക്കുന്നുണ്ട്.

സമവായമില്ലേ

സമവായമില്ലേ

പാര്‍ട്ടി നേതൃത്വത്തോട് കൂടിയാലോചിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല ശോഭ സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തുന്നത്. ഈ സമരത്തില്‍ ബിജെപിയുടെ ചിഹ്നമോ പതാകയോ എവിടേയും ഉപയോഗിച്ചിട്ടും ഇല്ല. ഔദ്യോഗിക പക്ഷവുമായി ഒരു സമവായവും ഉണ്ടായിട്ടില്ല എന്ന സൂചനയാണ് ഇത് ല്‍കുന്നത് എന്നാണ് വിലയിരുത്തല്‍.

മത്സര സാധ്യത

മത്സര സാധ്യത

ശോഭ സുരേന്ദ്രന്‍ മത്സരിച്ചേക്കും എന്ന നിലയില്‍ ആയിരുന്നു ഇത്രനാളും പുറത്ത് വന്ന വാര്‍ത്തകള്‍. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന് പിറകേ, ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എ പ്ലസ് മണ്ഡലങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ തന്നെ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍

പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍

ശോഭ സുരേന്ദ്രന്‍ ഏകപക്ഷീയമായി നടത്തുന്ന ഉപവാസ സമരത്തോട് സംസ്ഥാന നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ശോഭ സുരേന്ദ്രനെതിരെ ഒരു പരസ്യ നിലപാട് സ്വീകരിക്കാന്‍ മുരളീധര പക്ഷം തയ്യാറാവില്ല. എന്നാല്‍, ശോഭയുടെ ഈ നീക്കം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെടും എന്ന് ഉറപ്പാണ്.

വിജയ് യാത്രയില്‍

വിജയ് യാത്രയില്‍

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഫെബ്രുവരി 21 ന് ആണ് തുടങ്ങുന്നത്. ദേശീയ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന ഈ യാത്രയില്‍ ശോഭ സുരേന്ദ്രന്റെ സാന്നിധ്യമുണ്ടാകുമോ എന്നും ബിജെപി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുകയാണിപ്പോള്‍. ശോഭ സുരേന്ദ്രന്‍ വിജയ് യാത്രയില്‍ പങ്കെടുത്തില്ലെങ്കില്‍ അത് കേരള ബിജെപിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

അണികളുടെ പിന്തുണ

അണികളുടെ പിന്തുണ

സെക്രട്ടേറിയറ്റിന് മുന്നില്‍ ശോഭ സുരേന്ദ്രന്‍ നടത്തുന്ന സമരത്തിന് നേതൃത്വത്തില്‍ നിന്നുള്ള പിന്തുണ ഇല്ലെങ്കിലും, അണികളുടെ പിന്തുണ വേണ്ടുവോളം ലഭിക്കുന്നുണ്ട് എന്നാണ് വിവരം. സര്‍ക്കാരിനെതിരെയുള്ള സമരങ്ങളില്‍ സംസ്ഥാന നേതൃത്വം പരാജയമാണെന്ന ആക്ഷേപവും വലിയ വിഭാഗം അണികള്‍ക്കിടയില്‍ ഉണ്ട്.

കലിപ്പിൽ തന്നെ മുരളി; പിഷാരടിയെ ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാമല്ലോ... താൻ ദേശീയ നേതാവോ സംസ്ഥാന നേതാവോ അല്ല

സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

cmsvideo
  എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

  English summary
  Will not contest in Assembly Election, says Sobha Surendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X