കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ഉമ്മൻ ചാണ്ടി, നിലപാട് പുതുപ്പളളിയിൽ പറഞ്ഞത്, 2 മണ്ഡലങ്ങളിലേക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: നേമത്ത് മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉമ്മൻചാണ്ടി. നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വരും. പുതുപ്പള്ളിയിൽ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ സമ്മതമറിയിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്നത് വാർത്തകൾ മാത്രമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളിയിലും നേമത്തുമായി മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
രണ്ട് മണ്ഡലത്തിൽ ഇ ല്ല, നേമത്തെ സസ്പെൻസ് തുടരുന്നു

എല്ലായിടത്തും കരുത്തരായ സ്ഥാനാർഥികളാണ്. നേമത്തും കരുത്തൻ തന്നെ പടക്കളത്തിലുണ്ടാകും. എല്ലാ അനിശ്ചിതത്വങ്ങളും നാളെ അവസാനിക്കും - ഉമ്മൻചാണ്ടി പറഞ്ഞു. അഞ്ചുനാൾ ദില്ലിയിൽ നടന്ന കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ശേഷമാണ് ഉമ്മൻചാണ്ടി തിരിച്ചെത്തിയത്. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും തിരുവനന്തപുരത്തേക്ക് മടങ്ങാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. ഇന്ന് പുതുപ്പള്ളിയിലെത്തിയ അദ്ദേഹത്തെ നിരവധി കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് സ്വീകരിച്ചത്.

oc

നേമത്തും ഉമ്മൻചാണ്ടി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വലിയ പ്രതിഷേധമാണ് ഇന്ന് പുതുപ്പള്ളിയിൽ അരങ്ങേറിയത്.അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ ദില്ലിയിൽ പ്രഖ്യാപിക്കും. 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.81 സ്ഥാനാർത്ഥികളെ നേരത്തെ അനഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന 10 സീറ്റുകളിൽ കൂടി ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിൽ ഹൈക്കമാൻഡ് ഇടപ്പെടലുകളടക്കം നടത്തിയാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.

English summary
Will not contest in two constituencies, Says Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X