കേരളത്തില്‍ യുഡിഎഫ് വിപുലീകരിക്കില്ലെന്ന് മുഖ്യന്‍
ദില്ലി:നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ യുഡിഎഫ് സംവിധാനം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദില്ലിയില്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണി ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്ന ഘടകക്ഷികള്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നണിയില്‍ ഐക്യമുണ്ടന്ന് മുപഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും, പല പാര്‍ട്ടികളും കടുത്ത അമര്‍ഷത്തിലാണ്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് എമ്മും മുന്നണി വിട്ടേക്കുമെന്ന സൂചന പോലും നല്‍കുന്നുണ്ട്. ഗൗരിയമ്മ നേതൃത്വ നല്കുന്ന ജെഎസ്എസ്സും, എംവി രാഘവന്റെ സിഎംപിയും യുഡിഎഫില്‍ തുടരാന്‍ തീരെ താത്പര്യം പ്രകടിപ്പിക്കുന്നില്ല.
വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയും ഇത്തവണ സമ്മര്‍ദ്ദതന്ത്രവുമായി രംഗത്തുണ്ടാകും. കോഴിക്കോട് ലോക്‌സഭ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫ് വിട്ട വീരേന്ദ്രകുമാര്‍ ഇത്തവണയെങ്കിലും ആ സീറ്റ് ലഭിക്കാന്‍ കടുംപിടിത്തം പിടിക്കും എന്ന് ഉറപ്പാണ്.
കൂടുതല്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലീഗ് ഒറ്റക്ക് മത്സരിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു കാര്യം താന്‍ കേട്ടിട്ടേയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കുന്ന ലീഗിന് ഒരു സീറ്റ് കൂടി വേണം എന്നാണ് ആവശ്യം.












Click it and Unblock the Notifications