കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര വിടില്ലെന്ന് കോണ്‍ഗ്രസ്; എസ്‌ജെഡി കുടുങ്ങും

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം യുഡിഎഫില്‍ വന്‍ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് ഉറപ്പായി. വീരേന്ദ്ര കുമാര്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ജനതക്ക് വടകര സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

വയനാട് അല്ലെങ്കില്‍ വടകര...ഇതില്‍ ഏതെങ്കിലും ഒരു മണ്ഡലം തങ്ങള്‍ക്ക് കിട്ടണം എന്നതാണ് സോഷ്യലിസ്റ്റ് ജനതയുടെ ആവശ്യം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിന്റെ പേര് പറഞ്ഞാണ് വീരേന്ദ്ര കുമാറും സംഘവും ഇടതുപക്ഷം വിട്ടത്.

Veerendra Kumar

അതുകൊണ്ട് തത്തെ ഇത്തവണ വിജയം ഉറപ്പായ ഏതെങ്കിലും സീറ്റ് ലഭിച്ചില്ലെങ്കില്‍ സോഷ്യലിസ്റ്റ് ജനതക്ക് ക്ഷീണമാവും. ഇതിനിടെ ചിറ്റൂരില്‍ നിന്നുള്ള നേതാവ് കെ കൃഷ്ണന്‍കുട്ടിയും അനുയായികളും പാര്‍ട്ടി വിട്ടതും സോഷ്യലിസ്റ്റ് ജനതക്ക് തിരിച്ചടിയായിട്ടുണ്ട്.

കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് വടകര സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന നിലപാടെടുത്തത്. വയനാട് മണ്ഢലത്തിലും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ഡിസിസി യോഗം വ്യക്തമാക്കിയിട്ടുണ്ട്.

ഡിസിസിയുടെ തീരുമാനത്തിനെതിരെ സോഷ്‌ലിസ്റ്റ് ജനത രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകളും തീരുമാനങ്ങളും സീറ്റ് വിഭജന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും എസ്ജെഡി നല്‍കുന്നു.

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത സീറ്റുകളായിരുന്നു വയനാടും വടകരയും. സിപിഎമ്മിന്റെ കുത്തകയായിരുന്ന വടകര മുല്ലപ്പള്ളിയെ ഇറക്കി പിടിച്ചെടുത്തതായിരുന്നു യുഡിഎഫ്. മുല്ലപ്പള്ളി പിന്നീട് കേന്ദ്രമന്ത്രിയും ആയി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും മുല്ലപ്പള്ളിക്ക് വടകരയില്‍ വിജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് എംഐ ഷാനവാസ് വയനാട്ടില്‍ നിന്ന് ജയിച്ചത്. മാത്രമല്ല മുസ്ലീം ലീഗും വയനാട് സീറ്റിനായി ആവശ്യം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു തര്‍ക്കത്തിന് നില്‍ക്കാതെ വയനാട്ടില്‍ തങ്ങള്‍ തന്നെ മത്സരിക്കാം എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കാണ് സാധ്യത. അങ്ങനെയെങ്കില്‍ വിജയം ഉറച്ച സീറ്റ് എന്ന സോഷ്യലിസ്റ്റ് ജനതയുടെ സ്വപ്‌നം വെറുതെയാകും.

English summary
Kozhikkode DCC decided to hold Vatakara Parliament seat with Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X