കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ വന്നാൽ വയനാട് സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കില്ല, എൻഡിഎയിൽ പോർമുഖം തുറന്ന് ബിഡിജെസ്!

Google Oneindia Malayalam News

ആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുകയാണ് എങ്കില്‍ ബിജെപിക്ക് ചില പദ്ധതികള്‍ മണ്ഡലത്തിലുണ്ട്. രാഹുലിന് എതിരാളിയായി സ്മൃതി ഇറാനിയെയോ മറ്റേതെങ്കിലും ദേശീയ നേതാവിനെയോ കളത്തില്‍ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. ശക്തമായ മത്സരം തന്നെ രാഹുലിനെതിരെ മണ്ഡലത്തില്‍ കാഴ്ച വെയ്ക്കണം എന്ന് ബിജെപി കണക്ക് കൂട്ടുന്നു.

വയനാട്ടിൽ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല, പ്രചാരണം തളളി പിസി ചാക്കോവയനാട്ടിൽ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല, പ്രചാരണം തളളി പിസി ചാക്കോ

നിലവില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് വിട്ട് കൊടുത്തിരിക്കുന്ന മണ്ഡലമാണ് വയനാട്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തുന്ന സാഹചര്യമുണ്ടായാല്‍ സീറ്റ് തിരിച്ചെടുക്കുന്ന കാര്യം ബിജെപി ആലോചിക്കുന്നുണ്ട്.

bjp

വയനാട് സീറ്റ് ഏറ്റെടുക്കണം എന്ന് ബിജെപി ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ നേതാക്കളില്‍ ഒരാളെ തന്നെ വേണം വയനാട്ടില്‍ മത്സരിക്കാന്‍ ഇറക്കേണ്ടത് എന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ വയനാട് സീറ്റ് ബിജെപിക്ക് വിട്ട് കൊടുക്കാനാവില്ല എന്നാണ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി വ്യക്തമാക്കിയിരിക്കുന്നത്.

വയനാട് ബിഡിജെഎസില്‍ നിന്നും ഏറ്റെടുക്കണം എന്ന് പറയേണ്ടത് ബിജെപിയുടെ ജില്ലാ കമ്മിറ്റി അല്ലെന്നും തുഷാര്‍ തുറന്നടിച്ചു. വയനാട് വിട്ട് കൊടുക്കണം എന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചാല്‍ അതേക്കുറിച്ച് ആലോചിക്കുമെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. രണ്ട് ദിവസത്തിനകം 5 സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും.

English summary
Loksabha Election 2019: BDJS will not leave Wayanad seat for BJP, says Thushar Vellappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X