കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിസ്റ്റ്!!! പിഴയടക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍, മുകളില്‍ വേറേയും കോടതിയുണ്ട്; അപ്പോൾ മാപ്പ്?

Google Oneindia Malayalam News

Recommended Video

cmsvideo
പിഴയടക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍ | Oneindia Malayalam

കൊച്ചി: ശബരിമലയിലെ പോലീസ് നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ശോഭ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ശോഭയ്ക്ക് നേരിടേണ്ടി വന്നത്. കൂടാതെ കോടതി 25,000 രൂപ പിഴയും വിധിച്ചു.

ശോഭാ സുരേന്ദ്രന് കോടതിയിൽ എട്ടിന്റെ പണി!!! മാപ്പ് പറഞ്ഞു, 25,000 രൂപ പിഴയും; രൂക്ഷ വിമർശനംശോഭാ സുരേന്ദ്രന് കോടതിയിൽ എട്ടിന്റെ പണി!!! മാപ്പ് പറഞ്ഞു, 25,000 രൂപ പിഴയും; രൂക്ഷ വിമർശനം

എന്നാല്‍ പിഴ അടയ്ക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ പറയുന്നത്. പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല താന്‍ കോടതിയെ സമീപിച്ചത് എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി കോടതിയെ ഉപയോഗിക്കരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

പോലീസിന്റെ കള്ളക്കേസുകള്‍

പോലീസിന്റെ കള്ളക്കേസുകള്‍

ഒരുമാസത്തിലേറെയായി അയ്യപ്പ ഭക്തരെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുകയാണ് എന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. ഇതിനെതിരെയാണ് താന്‍ കോടതിയെ സമീപിച്ചത് എന്നും ശോഭ പറയുന്നു.

ഹൈക്കോടതിയ്ക്ക് മുകളില്‍

ഹൈക്കോടതിയ്ക്ക് മുകളില്‍

ഹൈക്കോടതിയ്ക്ക് മുകളില്‍ വേറേയും കോടതികള്‍ ഉണ്ടെന്നായിരുന്നു ശോഭയുടെ വെല്ലുവിളി. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും എന്നും ശോഭ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും.

പിഴ അടയ്ക്കില്ല

പിഴ അടയ്ക്കില്ല

അനാവശ്യ ഹര്‍ജിയുമായാണ് ശോഭ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത് എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ഇതേ തുടര്‍ന്നാണ് 25,000 രൂപ പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ പിഴ അടയ്ക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് ശോഭ പറയുന്നത്.

മാപ്പിനെ കുറിച്ച് അറിയില്ല

മാപ്പിനെ കുറിച്ച് അറിയില്ല

കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായും മാപ്പ് അപേക്ഷിയ്ക്കുന്നതായും ശോഭയുടെ അഭിഷാകന്‍ കോടതിയ്ക്ക് മുന്നില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ഒരു മാപ്പപേക്ഷയെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്.

 മാപ്പ് തള്ളി

മാപ്പ് തള്ളി

എന്തായാലും ശോഭ സുരേന്ദ്രന്റെ അഭിഭാഷകന്റെ മാപ്പേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചത്. തുക ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയ്ക്ക് നല്‍കാന്‍ ആയിരുന്നു കോടതിയുടെ ഉത്തരവ്.

English summary
Will not pay the fine issued by High Court, will approach Supreme Court, says Sobha Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X