Get Updates
Get notified of breaking news, exclusive insights, and must-see stories!

തെളിവുകള്‍ നിരത്തിയിട്ടും കുലുങ്ങാതെ ചാണ്ടി... കായല്‍ കൈയ്യേറിയിട്ടില്ലെന്ന്, രാജിയും വക്കില്ല

കൊച്ചി: ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കാന്‍ തയ്യാറല്ലെന്ന്. കൈയ്യേറ്റം സംബന്ധിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ആണ് തോമസ് ചാണ്ടിയുടെ പ്രതികരണം.

ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തില്‍ കൈയ്യേറ്റവും ചട്ടലംഘനവും നടന്നിട്ടുണ്ട് എന്നാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ താന്‍ കായല്‍ ഭൂമി കൈയ്യേറിയിട്ടില്ല എന്ന വാദവുമായാണ് തോമസ് ചാണ്ടി ഇതിനെ പ്രതിരോധിക്കുന്നത്.

Thomas Chandy

ഭൂമി മണ്ണിട്ട് നികത്തിയ കാര്യം അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് കരഭൂമിയാണ് എന്നാണ് വാദം. കരഭൂമിയുടെ തീറാധാരം ഉള്ള ഭൂമിയാണ് താന്‍ വാങ്ങിയത് എന്നും തോമസ് ചാണ്ടി പറയുന്നുണ്ട്.

ആരൊക്കെ തുള്ളിയാലും ഭൂമി കൈയ്യേറ്റം തെളിയിക്കാന്‍ കഴിയില്ല എന്ന വെല്ലുവിളിയും തോമസ് ചാണ്ടി നടത്തി. മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു. ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല എന്നും വ്യക്തമാക്കി.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം തന്നെ കെട്ടിച്ചമച്ചതാണ് എന്നും തോമസ് ചാണ്ടി പറഞ്ഞു. ഗൂഢാലോചനക്കാരെ കോടതിയില്‍ വെളിപ്പെടുത്തും എന്നും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയിലും ഇടതുമുന്നണിയിലും ആണോ ഗൂഢാലോചന നടക്കുന്നത് എന്ന ചോദ്യത്തിന് അങ്ങനെയല്ല എന്നായിരുന്നു മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങളും കൈയ്യേറ്റങ്ങളും പുറത്ത് കൊണ്ടുവന്നത്. അതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ ആക്രമണവും നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+