ഹർത്താൽ ആയാലും ഇനി സിനിമ മുടങ്ങില്ല; ഹർത്താലുകളോട് നോ പറഞ്ഞ് മലയാള സിനിമാ ലോകം
Recommended Video

കൊച്ചി: ഹർത്താലുകൾ ഇനി തങ്ങളെ ബാധിക്കില്ലെന്ന് മലയാള സിനിമാ ലോകം. ഹർത്താലിനോട് സഹകരിക്കുകയോ തിയറ്ററുകൾ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഹർത്താൽ ദിവസങ്ങളിൽ പതിവ് പോലെ സിനിമാ ചിത്രീകരണവും പ്രദർശനവും നടക്കുമെന്നും ഫിലിം ചേംബർ അറിയിച്ചു.
കഴിഞ്ഞ ദിവസം മോഹൻലാൽ നായകനായ ഒടിയൻ സിനിമയുടെ റിലീസ് ദിവസം ബിജെപി പ്രഖ്യാപിച്ച അപ്രതീക്ഷിത ഹർത്താൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് ചിലയിടങ്ങളിൽ പ്രദർശനം നിർത്തി വയ്ക്കേണ്ടി വന്നിരുന്നു.

ഒടിയന്റെ റിലീസിന് തലേ ദിവസം സെക്രട്ടേറിയേറ്റിന് മുമ്പിലെ ബിജെപി സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി ആറുമണിക്ക് ശേഷം മാത്രമാണ് പല തീയേറ്ററുകളിലും ചിത്രം പ്രദർശിപ്പിച്ചത്. ഇത് ചിത്രത്തിന്റെ ആദ്യദിന കളക്ഷനെയും ബാധിച്ചിട്ടുണ്ട്.
അതസമയം ഇനിമുതൽ ഹർത്താലുകളോട് സഹകരിക്കില്ലെന് വ്യാപാര വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഹർത്താൽ ദിവസം കട തുറന്ന് പ്രവർത്തിക്കാൻ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഏത് സംഘടന ഹർത്താൽ പ്രഖ്യാപിച്ചാലും കടകൾ തുറക്കുമെന്ന് കേരള മർച്ചന്റ്‌സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായി സംഘടന ചർച്ച നടത്തും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications