കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർത്താൽ ആയാലും ഇനി സിനിമ മുടങ്ങില്ല; ഹർത്താലുകളോട് നോ പറഞ്ഞ് മലയാള സിനിമാ ലോകം

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ഹർത്താലുകളോട് നോ പറഞ്ഞ് മലയാള സിനിമ | Oneindia Malayalam

കൊച്ചി: ഹർത്താലുകൾ ഇനി തങ്ങളെ ബാധിക്കില്ലെന്ന് മലയാള സിനിമാ ലോകം. ഹർത്താലിനോട് സഹകരിക്കുകയോ തിയറ്ററുകൾ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഹർത്താൽ ദിവസങ്ങളിൽ പതിവ് പോലെ സിനിമാ ചിത്രീകരണവും പ്രദർശനവും നടക്കുമെന്നും ഫിലിം ചേംബർ അറിയിച്ചു.

കഴിഞ്ഞ ദിവസം മോഹൻലാൽ നായകനായ ഒടിയൻ സിനിമയുടെ റിലീസ് ദിവസം ബിജെപി പ്രഖ്യാപിച്ച അപ്രതീക്ഷിത ഹർത്താൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് ചിലയിടങ്ങളിൽ പ്രദർശനം നിർത്തി വയ്ക്കേണ്ടി വന്നിരുന്നു.

hartal

ഒടിയന്റെ റിലീസിന് തലേ ദിവസം സെക്രട്ടേറിയേറ്റിന് മുമ്പിലെ ബിജെപി സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി ആറുമണിക്ക് ശേഷം മാത്രമാണ് പല തീയേറ്ററുകളിലും ചിത്രം പ്രദർശിപ്പിച്ചത്. ഇത് ചിത്രത്തിന്റെ ആദ്യദിന കളക്ഷനെയും ബാധിച്ചിട്ടുണ്ട്.

അതസമയം ഇനിമുതൽ ഹർത്താലുകളോട് സഹകരിക്കില്ലെന് വ്യാപാര വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഹർത്താൽ ദിവസം കട തുറന്ന് പ്രവർത്തിക്കാൻ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഏത് സംഘടന ഹർത്താൽ പ്രഖ്യാപിച്ചാലും കടകൾ തുറക്കുമെന്ന് കേരള മർച്ചന്റ്‌സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായി സംഘടന ചർച്ച നടത്തും.

വീർ-സാറാ പ്രണയകഥയുടെ തനിയാവർത്തനം; 6 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കാരന് പാക് ജയിലിൽ നിന്നും മോചനംവീർ-സാറാ പ്രണയകഥയുടെ തനിയാവർത്തനം; 6 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കാരന് പാക് ജയിലിൽ നിന്നും മോചനം

English summary
will not support hartal any more says film chamber
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X