Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷണിക്ക് വഴങ്ങില്ലെന്ന് ഉമ്മന്‍ ചാണ്ടി... ഇതിലിപ്പോള്‍ എന്താണ് ഭീഷണി?

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടു എന്നതിന്റെ ശബദരേഖ പുറത്ത് വന്നതിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ... ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങില്ലെന്ന്. എന്നാല്‍ ഇതിലെന്താണ് ബ്ലാക്ക് മെയിലിങ് എന്നാണ് ചിലരുടെ ചോദ്യം.

സോളാര്‍ കേസില്‍ ജയിലില്‍ കിടക്കുന്ന മണിലാലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു എന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് എംഎല്‍എ ആയ പിഎ മാധവനെ ഇതിനായി നിയോഗിച്ചു എന്നും പറയുന്നു.

Oommen Chandy

മണിലാലിന്റെ സഹോദരന്‍ റിജേഷ് മുഖ്യമന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. എന്നാല്‍ റിജേഷ് സോളാര്‍ കേസിലെ പ്രതിയുടെ സഹോദരനാണെന്ന് അറിയില്ലായിരുന്നു എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന് പറഞ്ഞതുകൊണ്ടാണ് അവിടത്തെ എംഎല്‍എ ആയ പിഎ മാധവനെ കാണാന്‍ നിര്‍ദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പിന്നീട് പലതവണ മുഖ്യമന്ത്രിയെ റിജേഷ് ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുണ്ട്. 'സോളാര്‍ കേസിലെ' എന്ന് പറഞ്ഞാണ് പരിയപ്പെടുത്തുന്നത് തന്നെ. ഇനി തനിക്കൊന്നും ചെയ്യാനില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇത്തരം ഒരു ശബ്ദരേഖ പുറത്ത് വന്നതില്‍ എന്താണ് ബ്ലാക്ക് മെയിലിങ് എന്നാണ് ചോദ്യം. തെളിവ് മാധ്യമങ്ങളിലൂടെ പുറത്ത് വിടും എന്ന് പഭീഷണിപ്പെടുത്തുന്പോഴല്ലേ അത് ബ്ലാക്ക് മെയിലിങ് ആവുക, ഇക്കാര്യത്തില്‍ എന്ത് തരം ബ്ലാക്ക് മെയിലിങ് ആണ് നടന്നത് എന്നൊക്കെയാണ് ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+