കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാർ പറഞ്ഞ ന്യായം അംഗീകരിക്കാനാകില്ല; കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് വീരേന്ദ്ര കുമാര്‍!!

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി കോവിന്ദിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് ജെഡിയു കേരളം ഘടകം സ്ഥാനാർത്ഥി എപി വീരേന്ദ്രകുമാർ എംപി. ഇക്കാര്യം ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെ അറിയിച്ചതായും വിരേന്ദ്രകുമാർ പറഞ്ഞു.

ജെഡിയു ദേശീയ നേതൃത്വം കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തതോടെയാണ് കേരളാ ഘടകം എതിര്‍പ്പ് അറിയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പഴയ സോഷ്യലിസ്റ്റാണെന്നാണ് നീതീഷ് കുമാര്‍ പറയുന്നത്. എന്നാല്‍ ആ ന്യായം അംഗീകരിക്കാനാവില്ലെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷം വോട്ട് ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

AP Veerendra kumar

ദേശീയ തലത്തില്‍ നിതീഷ് കുമാര്‍ മാത്രമല്ല ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അടക്കം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിതീഷ് കുമാര്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു. ജെഡിയു കേരളഘടകത്തിന്റെ നിലപാടും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Will not vote for BJP President candidate says Veerendra Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X