Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടവരെ രണ്ട് ദിവസംകൊണ്ട് അറിയാം

തിരുവനന്തപുരം: സരിത എസ് നായരുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ഉറവിടം വെളിപ്പെടാന്‍ ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം.സര്‍ക്കാര്‍ ചീഫ് വിപ്പിനെ വിശ്വാസത്തിലെടുക്കാമെങ്കില്‍ ഒക്ടോബര്‍ 23 ന് ആ രഹസ്യം പുറത്ത് വരേണ്ടതാണ്.

സരിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരെ തനിക്കറിയാം എന്നാണ് കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് പറഞ്ഞത്. മര്യാദയുടെ പേരിലാണ് ആ പേര് വെളിപ്പെടുത്താത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

George Saritha

എന്നാല്‍ ഒക്ടോബര്‍ 23 ന് ആ പേര് പുറത്ത് വിടുമെന്നാണ് ജോര്‍ജ്ജ് അന്ന് പ്രഖ്യാപിച്ചത്. സരിതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നതിന് പിറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.

പിസി ജോര്‍ജ്ജിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഈ പേര് ഒരിക്കലും പുറത്ത് വരില്ലെന്നാണ് പൊതുജന സംസാരം. സോളാര്‍ തട്ടിപ്പ് കേസ് കത്തി നിന്നിരുന്ന കാലത്ത് ഇതിലും വലിയ വെളിപ്പെടുത്തലുകള്‍ നടത്തും എന്ന് പ്രഖ്യാപിച്ച ആളായിരുന്നു പിസി ജോര്‍ജ്ജ്.

എന്തായാലും സരിത തന്നെ ഇപ്പോള്‍ ദൃശ്യങ്ങളുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് തന്റേതല്ലെന്ന് സരിത പറയുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട് സരിത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+