Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനിൽ യുദ്ധം അവസാനിക്കുമോ?; ജിദ്ദയിൽ ഇന്ന് യുക്രൈൻ-റഷ്യ സമാധാന ചർച്ച

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും. ചർച്ചയ്ക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ജിദ്ദയിലെത്തി. യുഎസുമായും സൗദിയുമായുള്ള ചർച്ചകൾ ക്രീയാത്മകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുദ്ധം അവസാനിപ്പുക്കുന്നത് സംബന്ധിച്ച് പ്രായോഗികമായ നിർദേശങ്ങൾ ചർച്ചയിൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സെലൻസ്കി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രതികരണം.

'പ്രായോഗിക നിർദേശങ്ങളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ചർച്ചയ്ക്കിൽ യുക്രൈൻ ക്രീയാത്മകമായ നിലപാട് സ്വീകരിക്കും', എക്സ് പോസ്റ്റിൽ സെലൻസ്കി പറഞ്ഞു. അതേസമയം ജിദ്ദയിലെത്തിയ സെലൻസ്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ബിൻസൽമാനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ സൗദി മധ്യസ്ഥത വഹിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണ ഉണ്ടാകുമെന്ന് സൗദി കിരീടാവകാശിയും ഉറപ്പുനൽകി.

selensky-1

അതേസമയം ചൊവ്വാഴ്ച നടക്കുന്ന യുഎസുമായുള്ള ചർച്ചയിൽ ധാതുഖനനത്തിന് യുഎസിന് അനുമതി നൽകുന്ന കരാറിൽ യുക്രൈൻ സംഘം ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ആകാശത്തും കടലിലുമുള്ള വെടിനിർത്തൽ എന്ന ആവശ്യം യുക്രൈൻ ഉന്നയിക്കും. ചർച്ചയിൽ യുക്രൈനിനുള്ള സൈനിക സഹായം പുനഃരാരംഭിക്കാൻ യുഎസ് തീരുമാനിച്ചേക്കും.

അതിനിടെ ചർച്ചയ്ക്ക് തൊട്ട് മുൻപും സെലൻസ്കിയേയും യുക്രൈനേയും വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മുൻ ബൈഡൻ സർക്കാരിന്റെ കാലത്ത് കോടികൾ യുക്രൈൻ കൈപ്പറ്റിയിട്ടും അതിന്റെ യാതൊരു നന്ദിയും കടപ്പാടും യുക്രൈന് ഇല്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. 2022 ൽ റഷ്യ യുക്രൈനിൽ അധിനിവേശം നടത്തിയപ്പോൾ മുതൽ 350 കോടി ഡോളർ യുക്രൈന് സഹായമായി അമേരിക്ക നൽകിയിട്ടുണ്ട്. എന്നാൽ ഇത്രയും സ്വീകരിച്ചതിന്റെ നന്ദി സെലൻസ്കിക്ക് ഇല്ല. കുട്ടികൾ നിന്നും മുട്ടായി തട്ടിയെടുക്കും പോലെയാണ് ഈ കോടികൾ സെലൻസ്കി തട്ടിയെടുത്തതെന്നും ട്രംപ് ആരോപിച്ചു.

അതേസമയം കഴിഞ്ഞ ആഴ്ച യുഎസിൽ വെച്ചുള്ള ട്രംപ്-സെലൻസ്കി വാഗ്വാദത്തിന് ശേഷമാണ് ഇപ്പോൾ ജിദ്ദയിൽ ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നത്. അന്ന് നടന്ന കൂടിക്കാഴ്ചയിൽ പരസ്പരം വെല്ലുവിളിച്ചാണ് ഇരുനേതാക്കളും ഇറങ്ങിപ്പോയത്. റഷ്യയുമായി വിട്ടുവീഴ്ച ചെയ്യാനും കരാർ ഉണ്ടാക്കാനുമായിരുന്നു ചർച്ചയിൽ ട്രംപ് നിർദ്ദേശിച്ചത്. എന്നാൽ സെലൻസ്കി ഇത് തള്ളി. കൊലയാളി പുടിനുമായി വിട്ടുവീഴ്ചയ്ക്ക് ഞങ്ങൾ തയ്യാറല്ല, യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെങ്കിൽ റഷ്യ ഉറപ്പ് നൽകണമെന്ന് സെലൻസ്കി തുറന്നടിച്ചു. ഇരുവരും വാഗ്വാദം തുടർന്നതോടെ ചർച്ച അലസിപ്പിരിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+