തൊടുപുഴയില്‍ മകനോ? മനസ് തുറക്കാതെ പിജെ ജോസഫ്, മാറിനില്‍ക്കരുതെന്ന് പാര്ട്ടിക്കാര്
ഇടംവലം വിടാതെ തൊടുപുഴക്കാര്‍ പിടിച്ചുവെച്ചിരിക്കുന്ന നേതാവാണ് പി.ജെ. ജോസഫ് എന്ന് നിസ്സംശയം പറയാം. എല്‍.ഡി.എഫില്‍ നിന്നാലും യു.ഡി.എഫിന്റെ കൂടെയാണെങ്കിലും ജോസഫിനെ തൊടുപുഴ കൈവിട്ടിട്ടില്ല. തൊടുപുഴയുടെ ഒഴുക്കിനൊപ്പമാണ് പി.ജെയുടെ രാഷ്ട്രീയ ജീവിതം. 10 തവണ 'പാട്ടുംപാടി' ജയിച്ചുകയറി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനീധികരിച്ച ചരിത്രം തൊടുപുഴയുടെ സ്വന്തം ജോസഫിനുണ്ട്.
ഇപ്പോള്‍ വീണ്ടും മത്സരിക്കാന്‍ കളമൊരുങ്ങുമ്പോള്‍ ജോസഫ് മാറിനില്‍ക്കാനുള്ള നീക്കത്തിലാണോ? അനാരോഗ്യം മൂലം ഇത്തവണ മകന് അപ്പുവിന് സീറ്റ് വിട്ടുകൊടുത്ത് പി.ജെ മാറിനില്‍ക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമൊരുങ്ങുമ്പോള് പി.ജെ മാറിനില്ക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. പി.ജെ ഇക്കാര്യത്തില്‍ മനസ്സ് തുറന്നിട്ടുമില്ല.

ജോസഫ് മത്സരിക്കില്ലെങ്കില്‍ എങ്ങിനെയും മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രം എല്‍.ഡി.എഫും സജീവമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ് ഇവിടെ എല്‍.ഡി.എഫ് സീറ്റ്. നിയോജക മണ്ഡലം പ്രസിഡന്റും മുന്‍ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റുമായ ജിമ്മി മറ്റത്തിപ്പാറയുടെ പേരാണ് ഇടതുപാളയത്തില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്‍.ഡി.എയില്‍ ബി.ജെ.പിക്കാണ് സീറ്റെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം ആയിട്ടില്ല.
രണ്ടുതവണ അടിതെറ്റിയത് പി.ടി തോമസിന് മുന്നില്‍
തൊടുപുഴയില്‍ ജോസഫ് ഗ്രൂപ്പ് ആകെ വീണത് രണ്ട് തവണയാണ്. അതും കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന് മുന്നില്‍. 1970ല്‍ കന്നിയങ്കത്തില്‍ തന്നെ പി.ജെ.ജോസഫ് ഇവിടെ ജയിച്ചതാണ്. പിന്നീട് 1977, 80, 82, 87 തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിലെത്തിയ 1991ല്‍ പി.ടി.തോമസ് മണ്ഡലം പിടിച്ചെടുത്തു.
ജോസഫ് ഗ്രൂപ്പിലെ പി.സി.ജോസഫിനെ 1092 വോട്ടുകള്‍ക്ക് മറികടന്നാണ് പി.ടി. വിജയക്കൊടി പാറിച്ചത്. 1996ലെ തീപാറിയ പോരാട്ടത്തില്‍ പി.ജെ. ജോസഫ് ഒരിക്കല്‍കൂടി ആധിപത്യംനേടി. 2001ല്‍ പക്ഷേ, വിജയം പി.ടി. തോമസിനൊപ്പം നിന്നു. 2006ല്‍ പി.ജെ വീണ്ടും തൊടുപുഴ തിരിച്ചുപിടിച്ചു. പിന്നീട് യു.ഡി.എഫിലേക്ക് മാറിയ 2011ലും 2016ലും 2021ലും വിജയം ആവര്‍ത്തിച്ചു.
തൊടുപുഴയില്‍ ഇന്നുകാണുന്ന വികസനത്തിനെല്ലാം സുപ്രധാന പങ്ക് വഹിച്ചത് പി.ജെ. ജോസഫ് എം.എല്‍.എയുടെ ഇടപെടല്‍കൊണ്ട് മാത്രമാണെന്ന അവകാശവാദവുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പാതിവഴിയില്‍ കിടന്ന തൊടുപുഴ കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തിയതടക്കം അഞ്ച് വര്‍ഷത്തിനിടെ ഒട്ടേറെ സുപ്രധാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
മാരിയില്‍ കടവ് പാലം അപ്രോച്ച് അന്തിമ നിര്‍മാണവും റിവര്‍വ്യൂ റോഡ് നിര്‍മ്മാണവുമെല്ലാം നേട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ സ്റ്റേഷന് അനക്സ് നിര്‍മാണത്തിന് തുടക്കമിട്ടത്, വന്യമൃഗ ശല്യം രൂക്ഷമായ മുള്ളരിങ്ങാട് വനമേഖലയില്‍ ഫെന്‍സിങ് നടത്തിയത്, തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി, മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് ബസ് വാങ്ങാന്‍ 60 ലക്ഷം അനുവദിച്ചത്, തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ 34 ലക്ഷം അനുവദിച്ചത് എല്ലാം നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
പ്രതിപക്ഷം ചോദിക്കുന്നു, എവിടെ വികസനം?
എം.എല്‍.എയും യു.ഡി.എഫും കൊട്ടിഘോഷിക്കുന്ന വികസനം തൊടുപുഴയില്‍ ഇല്ലെന്ന ആരോപണവുമായിട്ടാണ് എല്‍.ഡി.എഫ് ഇതിനെയെല്ലാം പ്രതിരോധിക്കുന്നത്. താലൂക്ക് വികസന സമിതികളില്‍ എം.എല്‍.എ പങ്കെടുക്കാത്തത് പ്രധാന പോരായ്മായായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. തൊടുപുഴയില്‍ ഒരു സ്റ്റേഡിയം വേണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യം യാഥാര്‍ഥ്യമാക്കാത്തത് കോട്ടങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ട്.
സ്റ്റേഡിയത്തിനായി ഇതുവരെ സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ പോലും എം.എല്‍.എക്ക് കഴിഞ്ഞിട്ടില്ല. മിച്ചഭൂമി ഒരുപാടുള്ള സ്ഥലമായിട്ടും തൊടുപുഴയില്‍ ഐ.ടി പാര്ക്കില്ലാത്തതും എല്‍.ഡി.എഫ് പ്രചരണായുധമാക്കുന്നുണ്ട്. കൊച്ചിയുടെ ഉപനഗരമായി വളരുന്ന തൊടുപുഴയില്‍ ഒരു ഐ.ടി പാര്‍ക്ക് യാഥാര്‍ഥ്യമായാല്‍ വികസന കാഴ്ചപ്പാട് മാറിമറിയുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും വേണ്ടത്ര ഇടപെടലുകള്‍ നടന്നിട്ടില്ലെന്നതും കോട്ടമായി കണക്കാക്കുന്നു. തൊടുപുഴ നഗരത്തില്‍ തന്നെ മോര് ജങ്ഷനിലേതടക്കമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇനിയും നടപടിയായിട്ടില്ല. മുള്ളരിങ്ങാട്ടെ കാട്ടാന ശല്യം പരിഹരിക്കാന്‍ ശാശ്വത നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
-
കോൺഗ്രസിന്റെ പുതുയുഗ യാത്ര തീരുമ്പോൾ വൻ പ്രഖ്യാപനങ്ങൾ; കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയോ? -
കോൺഗ്രസുമായി വടംവലി തുടരുന്നു; പി സി തോമസിനായി പൂഞ്ഞാർ നോട്ടമിട്ട് ജോസഫ് വിഭാഗം -
കുറ്റ്യാടിയും പേരാമ്പ്രയുമല്ലെങ്കിൽ കോഴിക്കോട്ട് എവിടെ? 13 സീറ്റിലും മത്സരിക്കുമോ? പ്രതീക്ഷയിൽ മാണി വിഭാഗം -
തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃദാരിദ്ര്യമോ! സമ്മതിച്ച് എംവി ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനവും -
'കെകെ ജയചന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവ്', എംഎം മണിയെ ഒഴിവാക്കിയതിൽ ഭിന്നതയില്ലെന്ന് സിപിഎം -
‘ആ പാലം’ ഇങ്ങോട്ടു വേണ്ട; ജി സുധാകരൻ ഇടഞ്ഞുതന്നെ, മഞ്ഞുരുക്കാൻ ചെല്ലാതെ പിണറായി -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
മഞ്ഞുരുക്കാൻ പിണറായി നേരിട്ട് എത്തുമോ? പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ ജി സുധാകരന് മൗനം തന്നെ, അനുനയ നീക്കങ്ങൾ -
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെ തന്നെ ഇറക്കാൻ ബിജെപി; പ്രചാരണം നാളെ തുടങ്ങും, ഇനി ത്രികോണ മത്സരം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
'കോട്ട'യം നിലനിർത്താൻ തിരുവഞ്ചൂർ, 'റെഡ് ഫോർട്ട്' ആക്കാൻ എൽഡിഎഫ് -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ















Click it and Unblock the Notifications