കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബനക്കൂട്ടായ്മയെ തൊട്ടാല്‍ ഡിവൈഎഫ്‌ഐ നോക്കിയിരിക്കില്ല, ബിജെപിക്ക് എതിര്‍പ്പില്ല

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സദാചാര പോലീസിനെതിരെ കിസ്സ് ഓഫ് ലവ് ചുംബന കൂട്ടായ്മക്ക് ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക പിന്തുണ. കിസ്സ് ഓഫ് ലവിനെ എതിര്‍ക്കില്ലെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കി.

കൊച്ചി മറൈന്‍ ഡ്രൈവില്‍ നവംബര്‍ 2 ന് നടത്തുന്ന ചുംബന കൂട്ടായ്മയെ ഏതെങ്കിലും തരത്തില്‍ അക്രമിക്കാന്‍ ശ്രമം നടന്നാല്‍ അതിനെ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന സെക്രട്ടറി എം സ്വരാജും പ്രസിഡന്റ് ടിവി രാജേഷും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

Kiss of Love

മുമ്പ് എംബി രാജേഷ് എംപി എടുത്ത നിലപാട് തന്നെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സമിതി ആവര്‍ത്തിച്ചിട്ടുള്ളത്. പ്രതിഷേധങ്ങള്‍, എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്.

ഓണ്‍ലൈന്‍ ലോകത്ത് ചുംബന കൂട്ടായ്മയെ ഏറ്റവും അധികം എതിര്‍ക്കുന്നത് ബിജെപി-യുവമോര്‍ച്ച അനുകൂലിയാണ്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം ചുംബന കൂട്ടായ്മയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. ചുംബന കൂട്ടായ്മയെ ബിജെപി എതിര്‍ക്കില്ലെന്നാണ് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞത്.

നവംബര്‍ 2 ന് നടത്തുന്ന കൂട്ടായ്മക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. സംസ്ഥാന വനിത കമ്മീഷനും വനിത ലീഗും പരിപാടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ കൂട്ടായ്മ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരു വിഭാഗം ഹര്‍ജി നല്‍കിയിട്ടുണ്ട്.

English summary
DYFI will protect Kiss of Love kiss solidarity, BJP will not raise objection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X