• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പബ്ജി വീണ്ടും ഇന്ത്യയിലേക്ക്; റിലയന്‍സ് ജിയോയുമായി ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട്

ദില്ലി: ജനപ്രിയ വീഡിയോ ഗെയിം ആയ പബ്ജിയെ റിലയന്‍സ് ഏറ്റെത്തേക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു. ദക്ഷിണ കൊറിയന്‍ തമ്പനിയായ പബ്ജി കോര്‍പ്പറേഷന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയുമായി ചേർന്ന് ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറിയന്‍ കമ്പനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ടെലികോം വിഭാഗവുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; പിന്നോട്ടില്ലെന്ന് രാഹുലും മമതയും; പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

വരുമാനം പങ്കിടല്‍, ആപ്പിന്‍റെ പ്രാദേശികവൽക്കരണം തുടങ്ങിയ കാര്യങ്ങളിലാണ് രണ്ട് കമ്പനികളും തമ്മില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് സൂചന. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ള പബ്ജി റിലയന്‍സുമായി കൈകോര്‍ത്ത് രാജ്യത്തേക്ക് തിരികെ വരുന്നതിന് കളമൊരുങ്ങും. അഭ്യൂഹങ്ങല്‍ ശക്തമാണെങ്കിലും പബ്ജി കോര്‍പ്പറേഷനോ റിലയന്‍സ് ജിയോയോ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല.

പങ്കാളിത്തത്തിൽ, PUBG ലൈറ്റിനായി രജിസ്റ്റർ ചെയ്യുന്ന Jio ഉപയോക്താക്കൾക്ക് എക്സ്ക്ലൂസീവ് റിവാർഡ് നൽകും. 2019 ൽ, ജിയോയും പി‌യു‌ബിയും ഒരു പങ്കാളിത്തത്തിലേക്ക് പ്രവേശിച്ചു, അതിലൂടെ ജിയോ ഉപയോക്താക്കൾക്ക് ഇൻ-ഗെയിം ചരക്കുകൾ വാങ്ങുന്നതിനുള്ള പ്രതിഫലം ലഭിക്കുന്നു. റിലയൻസ് ജിയോയും പബ്ജിയും ഒരുമിക്കുന്നത് ഇരുകമ്പനികള്‍ക്കും പ്രയാജനകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പബജിക്ക് അതിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യ നിലനിര്‍ത്താനും, റിലയൻസ് ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് വിപണിയിലെ വലിയ സാധ്യതകളിലേക്ക് കടന്നു വരാനും സാധിക്കും. രാജ്യത്തെ മിക്ക വിനോദ മാധ്യമങ്ങളേക്കാളും വലിയ പ്ലാറ്റ് ഫോമാണ് ഓൺ‌ലൈൻ ഗെയിമിംഗ് മുന്നോട്ട് വെക്കുന്നതെന്ന് മുകേഷ് അംബാനി ഈ വർഷം ഫെബ്രുവരിയിൽ അഭിപ്രായപ്പെട്ടിരുന്നു.

മയക്കുമരുന്ന് കേസ്;സഞ്ജന ഗൽറാണി ഇസ്ലാം മതം സ്വീകരിച്ചു മാഹിറയായെന്ന്;കേസിൽ ലൗജിഹാദ് ആരോപിച്ച് ബിജെപി

cmsvideo
  PUBG Mobile banned in India, gamers now hope to play PUBG on computers | Oneindia Malayalam

  സംഗീതം, സിനിമകൾ, ടെലിവിഷൻ ഷോകൾ എന്നിവയേക്കാൾ ഇന്ത്യയില്‍ വളരെയധികം സാധ്യതകള്‍ ഉള്ളത് ഓണ്‍ലൈന്‍ ഗെയിമിങിനാണെന്നായിരുന്നു മുംബൈയിൽ നടന്ന ഫ്യൂച്ചർ ഡീകോഡ് സിഇഒ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയോട് സംസാരിക്കവെ അംമ്പാനി അഭിപ്രായപ്പെട്ടത്.

  പൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയും

  ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമോ? കര്‍ഷകര്‍ക്കായി രാജിക്കും തയ്യാറെന്ന് ജെജെപി എംഎംല്‍എ

  English summary
  will pubji come back to india?talks are underway with Reliance jio, says report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X