കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഖക്കില്‍ കറുത്ത കുതിരയാവാന്‍ പൂജാരി; രമേശ് ജാര്‍ക്കിഹോളിക്കെതിരെ കോണ്‍ഗ്രസിന് വിജയ പ്രതീക്ഷ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഗോഖക്ക്. കുമാരസ്വാമി സര്‍ക്കാറിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാറിനെ വീഴ്ത്തിയ വിമത നീക്കത്തിന് നേതൃത്വം നല്‍കി രമേശ് ജാര്‍ക്കിഹോളിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെന്നതാണ് ഗോഖക്കിലെ മത്സരത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് സഖ്യസര്‍ക്കാറിനെ വീഴ്ത്തിയ രമേശ് ജാര്‍ക്കിഹോളിയെ പരാജയപ്പെടുത്താന്‍ പതിനെട്ടടവും പുറത്തെടുക്കുകയാണ് ഗോഖക്കില്‍ കോണ്‍ഗ്രസ്. രമേശിന്‍റെ സഹോദരന്‍ ലഖാന്‍ ജാര്‍ക്കിഹോളിയെയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇതിനൊക്കെ പുറമേയാണ് രമേശിനും ബിജെപിക്കും വെല്ലുവിളിയായി വിമതനേതാവ് അശോക് പൂജാരിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാവുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മന്ത്രി പദം ഉറപ്പ്

മന്ത്രി പദം ഉറപ്പ്

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മന്ത്രി പദം ഉറപ്പുള്ള നേതാവാണ് രമേശ് ജാര്‍ക്കിഹോളി. അത് ചിലപ്പോള്‍ ഉപമുഖ്യമന്ത്രി വരെയാകും. സഖ്യസര്‍ക്കാറിനെ വീഴ്ത്താന്‍ നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ രമേഷ് ജാര്‍ക്കിഹോളിയുടെ വിജയം ബിജെപിക്ക് എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്നോ അത്രതന്നെ പ്രധാന്യത്തോടെ അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.

ലഖാന്‍ ജാര്‍ക്കിഹോളി

ലഖാന്‍ ജാര്‍ക്കിഹോളി

ഗോഖക്കിലെ സിറ്റിങ് സീറ്റ് നിലനിര്‍ത്താനായി രേമേഷ് ജാര്‍ക്കിഹോളിയുടെ സഹോദരന്‍ ലഖാന്‍ ജാര്‍ക്കിഹോളിയേയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായ രമേശിനെ നേരിട്ട് പരാജയപ്പെടുത്താന്‍ ലഖാന് കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

അശോക് പുജാരി

അശോക് പുജാരി

ജനതാദള്‍ ടിക്കറ്റില്‍ മത്സരിക്കുന്ന അശോക് പുജാരിയാണ് മണ്ഡലത്തിലെ മറ്റൊരു ശ്രദ്ധേയ സ്ഥാനാര്‍ത്ഥി. ഉപതിരഞ്ഞെടുപ്പില്‍ ഗോഖക്കില്‍ അശോക് പൂജാരി കറുത്ത കുതിരയായി മാറിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മൂന്ന് തവണ ബിജെപി ടിക്കറ്റില്‍

മൂന്ന് തവണ ബിജെപി ടിക്കറ്റില്‍

കഴിഞ്ഞ മൂന്ന് തവണയും രമേശ് ജാര്‍ക്കിഹോളിക്കെതിരെ ബിജെപി ടിക്കറ്റില്‍ മത്സരിച്ച നേതാവാണ് അശോക് പൂജാരി. ഇത്തവണയും അദ്ദേഹം മണ്ഡലത്തില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രമേശ് ജാര്‍ക്കിഹോളി ബിജെപിയില്‍ എത്തിയതോടെ അശോക് പൂജാരിക്ക് അവസരം നല്‍കാന്‍ ബിജെപി തയ്യാറായില്ല.

ശിവകുമാറുമായി ചര്‍ച്ച

ശിവകുമാറുമായി ചര്‍ച്ച

ഇതോടെ ബിജെപി നേതൃത്വവുമായി ഇടഞ്ഞ അശോക് പൂജാരി കോണ്‍ഗ്രസില്‍ ചേക്കേറി ഗോഖക്കില്‍ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിന്‍റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഗോഖക്കില്‍ ലഖാന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിനാല്‍ പൂജാരിക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസും തയ്യാറായില്ല.

ജനതാ ദളില്‍

ജനതാ ദളില്‍

ഇതോടെ ജനതാ ദളിനെ സമീപീച്ച് ടിക്കറ്റ് ഉറപ്പിച്ചാണ് അശോക് പൂജാരി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. വര്‍ഷങ്ങളായി മണ്ഡ‍ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അശോക് പൂജാരി ഗേഖക്കില്‍ വലിയ തോതില്‍ വോട്ടുകള്‍ പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തില്‍ ശക്തമായ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 14000 വോട്ടിനായിരുന്നു അദ്ദേഹം രമേശ് ജാര്‍ക്കിഹോളിയോട് പരാജയപ്പെട്ടത്. കൂറുമാറിയെത്തിയ രമേശിന് ടിക്കറ്റ് നല്‍കാന്‍ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന അശോക് പൂജാരിയെ തഴഞ്ഞതില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്.

വോട്ടായി മാറും

വോട്ടായി മാറും

പാര്‍ട്ടി പ്രവര്‍ത്തരുടെ ഈ എതിര്‍പ്പും അശോക് പൂജാരിയോടുള്ള സഹതാപവും വോട്ടായി മാറുമെന്നാണ് ജെഡിഎസ് പ്രതീക്ഷ. അശോക് പൂജാരിക്കായി ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്.

ഗുണം ചെയ്യും

ഗുണം ചെയ്യും

അതേസമയം, അശോക് പൂജാരിയുടെ സ്ഥാനാര്‍ത്ഥിത്വം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിയില്‍ നിന്ന് വലിയ തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടാക്കാന്‍ അശോക് പുജാരിക്ക് സാധിക്കും. ഇത് ഫലത്തില്‍ തങ്ങള്‍ക്ക് ഗുണകരമായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

വഞ്ചിച്ച നേതാവ്

വഞ്ചിച്ച നേതാവ്

പാര്‍ട്ടിയെ വഞ്ചിച്ച നേതാവ് എന്നൊരു വികാരം രമേശ് ജാര്‍ക്കിഹോളിക്കെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. ഇതിനപ്പുറത്തും കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം പിടിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ക്ക് തടയിടാന്‍ ലഖാന്‍ ജാര്‍ക്കിഹോളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു

രമേശിനെ വീഴ്ത്തും

രമേശിനെ വീഴ്ത്തും

സഭയില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ട സീറ്റുകള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ യെഡിയൂരപ്പ സര്‍ക്കാറിനെ താഴെ ഇറയ്ക്കാന്‍ ജെഡിഎസ് കോണ്‍ഗ്രസുമായി ചേരുമെന്ന് ഉറപ്പില്ല. ഇതിനാല്‍ യെഡിയൂരപ്പ സര്‍ക്കാര്‍ നിലനിന്നാലും ഉപതിരഞ്ഞെടുപ്പിലൂടെ രമേശ് ജാര്‍ക്കിഹോളിയുടെ പകരം വീട്ടുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.

 ഡയസില്‍ കയറിയുള്ള പ്രതിഷേധം: നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി ഡയസില്‍ കയറിയുള്ള പ്രതിഷേധം: നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി

ഷാഫി പറമ്പിലിന് മര്‍ദ്ദനം: മുഖ്യമന്ത്രി മറുപടി പറയണം, പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചുഷാഫി പറമ്പിലിന് മര്‍ദ്ദനം: മുഖ്യമന്ത്രി മറുപടി പറയണം, പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു

English summary
will pujari become black horse in gokak? Congress expects win over jharkhiholi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X