കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ കെസി വേണുഗോപാല്‍? രാഹുല്‍ ഗാന്ധി തന്നെ വരണമെന്ന് ടി സിദ്ധിഖ്! സമ്മര്‍ദ്ദം ചെലുത്തി ലീഗ്

  • By
Google Oneindia Malayalam News

അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ ഗാന്ധി എത്തുമെന്നത് ഏറെ കുറേ ഉറപ്പാണ്. എന്നാല്‍ അത് വയനാട് തന്നെയാകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം അവസാനിച്ചിട്ടില്ല. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ സന്നദ്ധത അറിയിച്ചെങ്കിലും പ്രതിപക്ഷത്തെ മറ്റ് സഖ്യകള്‍ തിരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതോടെ ഏറെ കുറേ രാഹുല്‍ പിന്തിരിഞ്ഞ മട്ടാണ്.

<strong>മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ്'! രണ്ടര ലക്ഷം വോട്ടര്‍മാര്‍ പറയുന്നു! ഞെട്ടിച്ച് സര്‍വ്വേ ഫലം</strong>മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ്'! രണ്ടര ലക്ഷം വോട്ടര്‍മാര്‍ പറയുന്നു! ഞെട്ടിച്ച് സര്‍വ്വേ ഫലം

എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗ്. രാഹുല്‍ ഗാന്ധിയുടെ വരവ് വൈകുന്നത് ശരിയല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം പ്രതികരിച്ചു. അതേസമയം രാഹുല്‍ വന്നില്ലേങ്കില്‍ മണ്ഡലത്തില്‍ വീണ്ടും കെസി വേണുഗോപാലിനെ തന്നെ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

 സമ്മര്‍ദ്ദ തന്ത്രം

സമ്മര്‍ദ്ദ തന്ത്രം

എന്തുകൊണ്ടും രാഹുലിന് സുരക്ഷിതമായ മണ്ഡലം വയനാടാണെന്നാണ് കേരള നേതാക്കള്‍ ഉയര്‍ത്തുന്ന വാദം. ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ അതിര്‍ത്തി പ്രദേശമായ വയനാട് മത്സരിക്കണമെന്നും ഇത് കേരളത്തില്‍ പാര്‍ട്ടിയുടെ കൂറ്റന്‍ വിജയത്തിന് കാരണമാകുമെന്നും നേതാക്കള്‍ പറയുന്നു.

 ഇടപെട്ട് സഖ്യകക്ഷികള്‍

ഇടപെട്ട് സഖ്യകക്ഷികള്‍

എന്നാല്‍ രാഹുല്‍ മത്സരിക്കരുതെന്നാണ് പ്രതിപക്ഷ സഖ്യകക്ഷികളിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്. മതേതര മുന്നണികള്‍ സഖ്യകക്ഷിയായ ഇടതുപാര്‍ട്ടിക്കെതിരെ മത്സരിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷത്തെ കക്ഷികള്‍ വ്യക്തമാക്കുന്നു.

 സമ്മര്‍ദ്ദം ചെലുത്തി ലീഗ്

സമ്മര്‍ദ്ദം ചെലുത്തി ലീഗ്

എന്‍സിപി നേതാവായ ശരത് പവാറും ഇക്കാര്യം രാഹുലിനോട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇതോടെ രാഹുല്‍ തിരുമാനം പുനരാലോചിക്കുകയാണെന്നാണ് വിവരം. അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി.

 തിരിച്ചടി

തിരിച്ചടി

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് ഇനിയും നീളുന്നത് തിരിച്ചടിയാകുമെന്ന് ലീഗ് മുന്നറിയിപ്പ് നല്‍കുന്നു. അനിശ്ചിതത്വം അവസാനിപ്പിച്ച് ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണെമെന്നാണ് ലീഗിന്‍റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് മുസ്ലീം ലീഗ് നേതൃത്വം ഹൈക്കമാന്‍റിനെ സമീപിച്ചിട്ടുണ്ട്.

 ചര്‍ച്ച നടത്തി

ചര്‍ച്ച നടത്തി

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മറ്റ് ഘടകകക്ഷികളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിനിടെ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചില്ലേങ്കില്‍ കേരളമാകെ കോണ്‍ഗ്രസിനെ ബാധിക്കുമെന്നാണ് ഡിസിസി പറയുന്നത്.

 സാധ്യത മങ്ങും

സാധ്യത മങ്ങും

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ വയനാട്ടിലെ പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ട്. രാഹുല്‍ വരണമെന്ന് തന്നെയാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇനി മറ്റാരെയെങ്കിലുമാണ് മത്സരിപ്പിക്കുന്നതെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ സാധ്യതകളെ അത് ബാധിക്കുമെന്നും ഡിസിസി വ്യക്തമാക്കി.

 കെസിയെന്ന് അഭ്യൂഹം

കെസിയെന്ന് അഭ്യൂഹം

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയില്ലേങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ വയനാട്ടിലേക്ക് വീണ്ടും വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. വയനാട് മണ്ഡലത്തില്‍ ആദ്യം ഉയര്‍ന്ന് കേട്ട പേരും കെസിയുടേതായിരുന്നു.

 തര്‍ക്കങ്ങള്‍ക്ക് വേദിയാകും

തര്‍ക്കങ്ങള്‍ക്ക് വേദിയാകും

കെസിയാണ് വീണ്ടും മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതെങ്കില്‍ വയനാട് വീണ്ടും എ, ഐ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് വേദിയാകും. വയനാടിന് ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു എ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്.ഇനി രാഹുല്‍ അല്ല മത്സരിക്കുന്നതെങ്കില്‍ സിദ്ധിഖിനെ തന്നെ സീറ്റ് വേണമെന്ന നിലപാടായിരിക്കും എ ഗ്രൂപ്പ് വീണ്ടും മുന്നോട്ട് വെയ്ക്കുക.

 പ്രതികരിച്ച് സിദ്ധിഖ്

പ്രതികരിച്ച് സിദ്ധിഖ്

അതേസമയം രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ മത്സരിക്കുമെന്ന പ്രതീക്ഷയാണ് ടി സിദ്ധിഖ് മുന്നോട്ട് വെച്ചത്. രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെങ്കില്‍ അത് വയനാട്ടില്‍ തന്നെ ആയിരിക്കുമെന്ന് സിദ്ധിഖ് പറയുന്നു.

 മണ്ഡലം കണ്‍വെന്‍ഷന്‍

മണ്ഡലം കണ്‍വെന്‍ഷന്‍

പ്രഖ്യാപനം എപ്പോള്‍ വരുമെന്ന് അറിയില്ല. രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് വേണ്ടി നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടന്നു വരികയാണ്. ഇനിയും വൈകി രാഹുല്‍ അല്ല സ്ഥാനാര്‍ത്ഥി എന്നൊരു പ്രഖ്യാപനം വന്നാല്‍ അത് തിരിച്ചടിയാകുമെന്നും സിദ്ധിഖ് പറഞ്ഞു.

 പ്രതിഷേധവുമായി നേതാക്കള്‍

പ്രതിഷേധവുമായി നേതാക്കള്‍

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പ്രചരണത്തില്‍ ബഹുദൂരം മുന്നേറിയിട്ടും വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിനെതിരെ ഡിസിസിയില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. രാഹുല്‍ മത്സരിക്കുമെന്ന് ഉറപ്പില്ലാതെ അനാവശ്യ പ്രചരണങ്ങള്‍ നടത്തിയതിനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്.

English summary
will rahul contest in wayanad speculation continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X