ബീഫ് നിരോധിച്ചത് കോൺഗ്രസ്, നിയമം പിൻവലിക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറയുമോയെന്ന് അഖിൽ മാരാർ
രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ബീഫ് നിരോധനത്തിനും പശുവിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും ഉത്തരവാദി ബിജെപി അല്ലെന്ന വാദവുമായി അഖിൽ മാരാർ. ബീഹാറിലും ഉത്തർപ്രദേശിലും അടക്കം ബീഫ് നിരോധത്തിന് പിന്നിൽ കോൺഗ്രസ് സർക്കാർ ആണെന്നും ബീഫിന്റെ പേരിലുളള പ്രശ്നങ്ങൾ ബിജെപി വന്നതിന് ശേഷമല്ല മറിച്ച് ബ്രിട്ടീഷുകാരുടെ കാലത്ത് മുതൽ ഉണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ പറയുന്നു.
കേരളത്തിൽ മനുഷ്യരെ തമ്മിലടിപ്പിക്കാൻ മാധ്യമങ്ങളും, കമ്മ്യൂണിസ്റ്, കോൺഗ്രസ്സ് പാർട്ടികളും ഒരു പോലെ ആയുധമാക്കുന്ന ഒന്നാണ് ബിജെപിയും ബീഫും.. ബിജെപി കേരളത്തിൽ വന്നാൽ ബീഫ് നിരോധിക്കും എന്നാണ് ഇവരുടെ പ്രചരണത്തിലെ മുഖ്യ ആയുധം.. ആരാണ് ഇന്ത്യയിൽ ആദ്യമായി ബീഫ് നിരോധിച്ചത്..1955ൽ ബീഹാറിലും, ഉത്തർ പ്രദേശിലും 1959 ഇൽ മധ്യ പ്രദേശിലും ബീഫ് നിരോധിച്ചത് നെഹ്‌റു സർക്കാർ ആണ്.
പിന്നീട് ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ബംഗാൾ തുടങ്ങി 8 സംസ്ഥാനങ്ങളിൽ ബീഫ് പൂർണമായോ ഭാഗീകമായോ നിരോധിച്ചത് കോൺഗ്രസ്സ് ആയിരുന്നു... ബംഗാളിൽ കോൺഗ്രസ് ഏർപ്പെടുത്തിയ ഭാഗീക ബീഫ് നിരോധനം കമ്മ്യൂണിസ്റ് പാർട്ടി എടുത്തു കളഞ്ഞിട്ടില്ല എന്നതാണ് സത്യം.. ആ നിയമം കമ്മ്യൂണിസ്റ് പാർട്ടിയുടെ കാലത്ത് തുടരുകയാണ് ചെയ്തത്.. ഇനി പശുവിന്റെ പേരിൽ നടന്ന അക്രമങ്ങൾ ബിജെപി വന്നതിനു ശേഷം ആണെന്ന് പ്രചരിപ്പിക്കുന്നവർ അറിയാൻ.

ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ നിരവധി ആക്രമണങ്ങൾ നടന്നതായി പറയുന്നു.. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെടാൻ കാരണമായതും പശു, പന്നി ഇവയുടെ കൊഴുപ്പ് പുരട്ടിയ തിര കടിച്ചു വലിക്കാൻ യഥാക്രമം ഹിന്ദു, മുസ്ലിം ശിപായിമാരോട് പറഞ്ഞപ്പോൾ മത വികാരം വ്രണപെട്ട് ബ്രിട്ടനോട് സമരം ചെയ്ത ഭാരതീയർ ഉണ്ടെന്ന് ആലോചിക്കുക.. അന്നത്തെ ഭാരതത്തിൽ നിന്ന് പാകിസ്ഥാൻ ഉണ്ടായത് ഓർത്താൽ പന്നിയുടെ പേരിൽ പ്രശ്നം ഉണ്ടാക്കിയത് ആരെന്നു മനസ്സിലാക്കാൻ കഴിയും.. പിന്നീട് പാകിസ്ഥാനിൽ പോയവരുടെ പിൻഗാമികൾ ആയിരുന്നു എന്ന് സാരം.
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ബിജെപി ഉണ്ടാകുന്നതിനു മുൻപ് എത്രയോ സംഘർഷങ്ങൾ പശുവിന്റെ പേരിൽ നടന്നു. ഇന്ദിരാ ഗാന്ധിയുടെ പാർട്ടി ചിഹ്നം തന്നെ പശുവും കിടാവും ആയിരുന്നു. ഇനി ലളിതമായൊരു ചോദ്യം കെസി വേണു ഗോപലിനോട് മാധ്യമങ്ങൾ ചോദിക്കുക ഉത്തരേന്ത്യയിൽ പോയി പശു ഇറച്ചി നല്ല രുചി ഉള്ളതാണെന്നും കുരു മുളക് ഇട്ട് വറുത്തു കിട്ടിയാൽ ഞാൻ അത് കഴിക്കും എന്ന് പറയാൻ കഴിയുമോ...? അല്ലെങ്കിൽ വേണ്ട ഭക്ഷണം ഒരാളുടെ സ്വാതന്ത്ര്യം അല്ലെ, അത് കൊണ്ട് പണ്ട് കോൺഗ്രസ് നിരോധിച്ച സംസ്ഥാനങ്ങളിൽ ആ നിയമം പിൻവലിക്കാൻ ഞങ്ങൾ തയ്യാറാണ് എന്ന് രാഹുൽ ഗാന്ധി പറയുമോ..?
പ്രിയപ്പെട്ട മലയാളികളെ ഓരോ പ്രദേശത്തെയും ജനങളുടെ സംസ്ക്കാരം, ജീവിത രീതി, ഇഷ്ടം ഇവയൊക്കെ മാനിക്കാൻ പഠിക്കണം.. കേരളത്തിൽ ബീഫ് നിരോധനം ഏർപ്പെടുത്തിയിട്ടില്ല അതിന്റെ കാരണം കോൺഗ്രസ്സ്ന്റെയോ, കമ്മ്യൂണിസ്റ് പാർട്ടിയുടെയോ മികവല്ല മറിച്ചു നമ്മുടെ നാടിന്റെ സംസ്ക്കാരം പശു അമ്മയോ ദൈവമോ അല്ല എന്നതാണ്.. നമ്മൾ പഠിച്ചത്
"കൗ ഏക് പാൽതു ജാൻവർ ഹേ" എന്നായിരുന്നു...
NB : മനസ്സിലാക്കാൻ ബോധമുള്ളവർക്ക് മനസിലാകട്ടെ എന്ന് കരുതി മാത്രം പങ്ക് വെയ്ക്കുന്നു..












Click it and Unblock the Notifications