• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശോഭയ്ക്ക് വേണ്ടി രംഗത്തിറങ്ങാൻ എഎൻ രാധാകൃഷ്ണൻ; ബിജെപി വിട്ടേക്കുമെന്ന പ്രചരണത്തിനിടെ പുതിയ നീക്കം

തൃശൂര്‍/കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തോട് കലഹിച്ച് നില്‍ക്കുകയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭ സുരേന്ദ്രന്‍. ഇതിനിടെ ശോഭ സുരേന്ദ്രന്‍ ബിജെപി വിടുന്നു എന്ന മട്ടിലും വാര്‍ത്തകള്‍ പുറത്ത് വന്നു.

ബിജെപിയില്‍ പുതിയ ഗ്രൂപ്പ്? ആളെ കൂട്ടാന്‍ ശോഭ സുരേന്ദ്രന്‍... പ്രതിസന്ധിയില്‍ സുരേന്ദ്രനും കൂട്ടരും

എന്തായാലും അക്കാര്യത്തില്‍ ശോഭ പ്രതികരിച്ചിട്ടില്ല. ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യും എന്നാണ് എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. എഎന്‍ രാധാകൃഷ്ണനും ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്.

രാജികള്‍ തുടര്‍ക്കഥ

രാജികള്‍ തുടര്‍ക്കഥ

ബിജെപിയില്‍ ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ആലത്തൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍എസ്എസ് മുന്‍ മുഖ്യശിക്ഷക് എന്‍ വിഷ്ണു എന്നിവരായിരുന്നു കഴിഞ്ഞ ദിവസം രാജിവച്ചത്. ശോഭ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന, വേറൊരു സ്ത്രീയ്ക്കും ബിജെപിയില്‍ ലഭിക്കില്ലെന്നായിരുന്നു എല്‍ പ്രകാശിനി രാജിയ്ക്ക് ശേഷം പറഞ്ഞത്.

ശോഭ പറഞ്ഞതിന് പിറകെ

ശോഭ പറഞ്ഞതിന് പിറകെ

സംസ്ഥാന തലത്തില്‍ പുതിയ നേതൃത്വം വന്നതിന് ശേഷം പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് വലിയ തോതില്‍ കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിറകെയാണ് ശോഭ സുരേന്ദ്രനെ പിന്‍തുണയ്ക്കുന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ നിന്ന് രാജിവച്ചത്.

പാര്‍ട്ടിയില്‍ ഉന്നയിക്കും

പാര്‍ട്ടിയില്‍ ഉന്നയിക്കും

ശോഭ സുരേന്ദ്രന്റെ പരാതി പാര്‍ട്ടി വേദികളില്‍ ഉന്നയിക്കും എന്നാണ് സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്നാണ് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നത്. എന്നാല്‍ പുതിയ നേതൃത്വം വന്നതിന് പിറകെ രാധാകൃഷ്ണനും പാര്‍ട്ടിയുടെ മേഖലാ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.

തരംതാഴ്ത്തല്‍, അവഗണന

തരംതാഴ്ത്തല്‍, അവഗണന

ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്ന തന്നെ, തന്റെ അനുമതി കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കി എന്നാണ് ശോഭയുടെ പരാതി. ഇത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും ശോഭ കുറ്റപ്പെടുത്തുന്നു. ഈ വിഷയങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നും ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചിരുന്നു.

പുതിയ ഗ്രൂപ്പ്

പുതിയ ഗ്രൂപ്പ്

ഇതിന് പിറകേ, ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ പുതിയ ഗ്രൂപ്പ് രൂപം കൊള്ളുന്നതായും വാര്‍ത്തകള്‍ വന്നു. വി മുരളീധരപക്ഷത്തോട് അതൃപ്തിയുള്ളവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമ്മര്‍ദ്ദ ശക്തിയാകാനുള്ള നീക്കം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയിലാണ്, ശോഭ സുരേന്ദ്രന്റെ പരാതി പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുമെന്ന് എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതൃപ്തി വ്യാപകം

അതൃപ്തി വ്യാപകം

പാര്‍ട്ടിയ്ക്കുള്ളില്‍ വി മുരളീധരന്‍ പക്ഷത്തിന്റെ അപ്രമാദിത്തത്തിനെതിരെ അതൃപ്തി രൂക്ഷമാണ്. പികെ കൃഷ്ണദാസ് പക്ഷം, ഈ വിഷയങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ വി മുരളീധരന്റെ സ്വാധീനത്തെ മറികടക്കാന്‍ ഈ പ്രതിഷേധങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

cmsvideo
  Shobha Surendran Against BJP Leadership | Oneindia Malayalam
  പദവികള്‍

  പദവികള്‍

  ശോഭ സുരേന്ദ്രനേയും കൃഷ്ണദാസ് പക്ഷത്തേയും മാത്രമല്ല, സര്‍വ്വസമ്മതന്‍ എന്ന് കരുതുന്ന കുമ്മനം രാജശേഖരനേയും പാര്‍ട്ടിയില്‍ ഒരു വിഭാഗം ഒതുക്കുകയാണ് എന്ന് ആക്ഷേപമുണ്ട്. ദേശീയ ഭാരവാഹി പട്ടികയില്‍ കുമ്മനത്തിന് ഇടമുണ്ടായിരുന്നില്ല. മാത്രമല്ല, ത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമായി അദ്ദേഹത്തിനെ നാമനിര്‍ദ്ദേശം ചെയ്തതും ഒതുക്കലിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്.

  ശോഭാ സുരേന്ദ്രന്‍ ബിജെപി വിട്ടേക്കുമെന്ന് സൂചന: നിരവധി അനുയായികള്‍ പാര്‍ട്ടി വിട്ടു, പുതിയ നീക്കം

  English summary
  Will raise the concerns of Sobha Surendran in party forums , says AN Radakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X