Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമോ, അല്ലെങ്കില്‍ കോണ്‍ഗ്രസ്; തുറന്ന് പറഞ്ഞ് മുന്‍ സിപിഎം എംഎല്‍എ

ഇടുക്കി: പാർട്ടിയില്‍ നിന്നും ഒരു വർഷത്തേക്ക് സസ്പെന്‍സ് ചെയ്യപ്പെട്ട ദേവികുളം മുന്‍ എം എല്‍ എ എസ്. രാജേന്ദ്രന്‍ സി പി എമ്മുമായി പൂർണ്ണമായി അകലുന്നു. സസ്പെന്‍ഷന്‍ അടുത്ത വർഷം ജനുവരിയില്‍ അവസാനിക്കുമെങ്കിലും മുൻ മന്ത്രിയും ഉടുമ്പൻചോല എം എൽ എയുമായ എം എം മണി കഴിഞ്ഞ ദിവസവും രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തി. 'രാജേന്ദ്രനെ കൈകാര്യം ചെയ്യണം' എന്നായിരുന്നു തൊഴിലാളികളോടുള്ള എം എം മണിയുടെ ആഹ്വാനം. ഇതോടെ മണിക്ക് തക്കതായ മറുപടിയുമായി എസ് രാജേന്ദ്രനും രംഗത്ത് എത്തി. 'തോട്ടം മേഖലയിൽ ജനിച്ചു വളർന്ന എന്നെ കൈകാര്യം ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ ശക്തമായി നേരിടും. ഭീഷണിക്കു വഴങ്ങില്ല'- എന്നായിരുന്നു രാജേന്ദ്രന്റെ മറുപടി. ഇതോടൊപ്പം തന്നെയാണ് രാജേന്ദ്രന്‍ മറ്റേതെങ്കിലും പാർട്ടിയില്‍ ചേരുമോയെന്ന ചർച്ചകളും സജീവമായി തുടങ്ങിയത്.

1


നിലവില്‍ ഞാന്‍ രാഷ്ട്രീയ പ്രവർത്തനം ഒന്നും ചെയ്യുന്നില്ല. ഇതുപോലെയുള്ള ആളുകളെല്ലാം പാർട്ടിയാണെന്ന് പറഞ്ഞ് നില്‍ക്കുന്നിടത്ത് എങ്ങനെ പ്രവർത്തിക്കുമെന്നാണ് എസ് രാജേന്ദ്രന്‍ ചോദിക്കുന്നത്. ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളെ എന്റെ ജീവിതത്തിൽ മറ്റു പാർട്ടികളിൽ പോലും ഞാൻ കണ്ടിട്ടില്ലെന്നും നിലനില്‍പ്പിന് വേണ്ടി ആളുകള്‍ കള്ള പറയുകയാണെന്നും രാജേന്ദ്രന്‍ പറയുന്നു.

2


ഞാൻ മത്സരിക്കുമ്പോൾ മറയൂർ പഞ്ചായത്തിൽ 1300 വോട്ട് പുറകിലാണ്. രാജ 800 വോട്ടിന് മാത്രമാണ് പിന്നിലായത്. സത്യത്തില്‍ വോട്ട് കൂടുകയാണ് ചെയ്തത്. ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളുടെ കൂടെ ഇത്രയും കാലം പ്രവർത്തിച്ചല്ലോ എന്ന സങ്കടം മാത്രമാണുള്ളത്. ഞാന്‍ പാർട്ടി വിടണം എന്നുള്ളതാണ് മറ്റുള്ളവരുടേയും ആഗ്രഹം. അവർക്കു മുൻപിൽ ജയിക്കാനോ തോൽക്കാനോ ഒന്നും ഞാൻ ശ്രമിക്കുന്നില്ല.

3


മറ്റേതെങ്കിലും പാർട്ടിയില്‍ പോകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഞാന്‍ മറ്റ് പാർട്ടിയില്‍ പോയി എന്നൊക്കെ പ്രചരിപ്പിക്കുന്നത് മറ്റുള്ളവർ തന്നെയാണ്. ഇവരുടെ ഓരോ പ്രതികരണങ്ങള്‍ വരുമ്പോഴും പലരും തന്നെ അവരുടെ പാർട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് എന്നെ സമീപിച്ചിട്ടുണ്ട്. ഫോണിലും നേരിട്ടും സംസാരിച്ചിട്ടുണ്ടെന്നും എസ് രാജേന്ദ്രന്‍ തുറന്ന് പറയുന്നു.

4


കോൺഗ്രസ്, സി പി ഐ, ബി ജെ പി, എൻ സി പി, എ എ പി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ എല്ലാം നേരിട്ടു വന്നു സംസാരിച്ചു. ചില ദളിത് സംഘടനകളും അവരുടെ കൂട്ടായ്മയിലേക്ക് ക്ഷണിച്ചു. പല പാർട്ടികളിൽനിന്നായി വിട്ടുവന്നവർ ചേർന്ന് ഒരു എൻജിഒ പോലെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. ഒന്നിനേക്കുറിച്ചും ഇതുവരെ തീരുമാനം എടുത്തില്ല. എന്ത് തന്നെയായാലും പൊതുപ്രവർത്തനം തുടരുമെന്നും മുന്‍ എം എല്‍ എ കൂട്ടിച്ചേർക്കുന്നു.

5

കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ നിന്ന് വിജയിച്ച എസ് രാജേന്ദ്രന്‍ ഇത്തവണയും ദേവികുളത്ത് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ സ്ഥാനാർത്ഥിയായി വന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു എസ് രാജേന്ദ്രനെതിരായ ആരോപണം. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഈ ആരോപണം പാർട്ടിക്കുള്ളില്‍ ശക്തമമായിരുന്നു.

6


എസ് രാജേന്ദ്രനെതിരെ ബ്രാഞ്ച് തലം മുതല്‍ തന്നെ ഉയർന്ന പരാതികള്‍ ശരിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു രാജേന്ദ്രനെതിരായ നടപടി. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ സമിതിയായിരുന്നു പരാതികള്‍ അന്വേഷിച്ചത്. മണ്ഡലം നിലനിർത്തിയെങ്കിലും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് ആരോപണങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്തു.

7


പാർട്ടി മികച്ച വോട്ടുകള്‍ പ്രതീക്ഷിച്ച മറയൂരില്‍ 700 വോട്ടുകള്‍ക്കാ രാജ പിന്നിലായിരുന്നു. കാന്തലൂർ, വട്ടവട, മൂന്നാർ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചില്ല. പ്രതീക്ഷിച്ച വോട്ടുകള്‍ വരാത്ത പഞ്ചായത്തുകള്‍ തമിഴ് സ്വാധീനമുള്ള എസ് രാജേന്ദ്രന്റെ ശക്തി കേന്ദ്രങ്ങളാണ്. ഇതാണ് ആരോപണങ്ങള്‍ ശക്തിപ്പെടാനും നടപടിക്കും ഇടയാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+