Get Updates
Get notified of breaking news, exclusive insights, and must-see stories!

പലരുടേയും ഉറക്കം കെടുത്താന്‍ സരിത പുറത്തിറങ്ങി

തിരുവനന്തപുരം: എട്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം സരിത എസ് നായര്‍ പുറത്തിറങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ പല പ്രമുഖരുടേയും ഉറക്കം കെടുമെന്നുറപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ തനിക്ക് പറയാനുള്ളതെല്ലാം പുറത്ത് പറയുമെന്ന് കൂടി സരിത വ്യക്തമാക്കുമ്പോള്‍ കേരള രാഷ്ട്രീയ കലുഷിതമാകുമെന്ന് സൂചന തന്നെയാണ് ലഭിക്കുന്നത്.

സരിതയുമായി ബന്ധം പുലര്‍ത്തി എന്നാരോപിക്കപ്പെടുന്ന നേതാക്കളാണ് കൂടുതല്‍ പ്രതിസന്ധിയില്‍ ആവുക. സോളാര്‍ തട്ടിപ്പില്‍ കൂട്ടുപ്രതിയായ ബിജു നായരുടെ വെളിപ്പെടുത്തല്‍ പ്രകാരം സരിതയുടെ കയ്യില്‍ പല പ്രമുഖരുമായും ബന്ധം പുലര്‍ത്തുന്നതിന്റെ രേഖകള്‍ ഉണ്ട്. സരിത തന്നെ ഇത് പുറത്തുവിട്ടാല്‍ മന്ത്രിസഭ തന്നെ വീണേക്കും എന്നും പറയപ്പെടുന്നു.

Saritha Media

നേരത്തെ സരിതയുടെ മൊഴി അട്ടിമറിച്ച സംഭവവും വിവാദമായിരുന്നു. യുഡിഎഫിലെ ഒരു ഉന്നതന്‍ ആണ് മൊഴി അട്ടിമറിച്ചതെന്ന് സരിത ജയിലില്‍വച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. സരിത തയ്യാറാക്കിയ യഥാര്‍ത്ഥ മൊഴി പുറത്ത് വന്നാലും പലരും കുടുങ്ങും.

കേന്ദ്രമന്ത്രിയായ കെസി വേണുഗോപാല്‍, ടൂറിസം മന്ത്രി എപി അനില്‍ കുമാര്‍, മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് സരിതയുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്‍ പുറത്ത് വിട്ടിരുന്നത്. ഇനി ഈ വിഷയവും ഇനി പ്രധാന ചര്‍ച്ചകളില്‍ ഒന്നാകും.

കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന നേതാവാണ് സരിതയെ നിയോഗിച്ചതെന്ന് നിയോഗിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സരിത എന്തെങ്കിലും പുറത്ത് പറഞ്ഞാല്‍ കാര്യങ്ങള്‍ ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസിനെ മൊത്തം കുഴപ്പത്തിലാക്കുകയും ചെയ്യും.

എന്നാല്‍ തല്‍ക്കാലം ആരേയും ബുദ്ധിമുട്ടിക്കാന്‍ താനില്ല എന്നാണ് ജയില്‍ മോചിതയായ സരിത പറഞ്ഞിട്ടുള്ളത്. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+