Get Updates
Get notified of breaking news, exclusive insights, and must-see stories!

യാദവരെ അപമാനിച്ചു! ചെന്നിത്തലയ്ക്ക് സുരേന്ദ്രന്റെ ഭീഷണി... ഹരിപ്പാട് മണ്ഡലത്തിൽ വോട്ടെണ്ണുമ്പോൾ കാണാമെന്ന്

കോഴിക്കോട്: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ കോണ്‍ഗ്രസ്- ബിജെപി വാക് പോര്. രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തോട് രൂക്ഷമായിത്തന്നെയാണ് കെ സുരേന്ദ്രനും പ്രതികരിച്ചിരിക്കുന്നത്.

യാദവകുലം പോലെ കേരളത്തിലെ ബിജെപി അടിച്ചുതകരും എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിറകെയാണ് യാദവരെ അപമാനിക്കേണ്ടിയിരുന്നില്ലെന്ന് പറഞ്ഞ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എത്തിയത്. വിശദാംശങ്ങള്‍...

യാദവ സമൂഹത്തെ അപമാനിക്കേണ്ടിയിരുന്നില്ല

യാദവ സമൂഹത്തെ അപമാനിക്കേണ്ടിയിരുന്നില്ല

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഉണ്ടായിരുന്ന ചിത്രമാണ് കെ സുരേന്ദ്രനും പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിജെപിയെ അധിക്ഷേപിക്കാന്‍ ലക്ഷക്കണക്കിന് വരുന്ന യാദവ സമൂഹത്തെ അപമാനിക്കേണ്ടിയിരുന്നില്ല എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

 ഹരിപ്പാട് കാണാം

ഹരിപ്പാട് കാണാം

തുടര്‍ന്ന് മറ്റൊന്ന് കൂടി സുരേന്ദ്രന്‍ പറയുന്നുണ്ട്. തകരുന്നത് ആരാണെന്ന് ഹരിപ്പാട് മണ്ഡലത്തില്‍ വോട്ടെണ്ണുമ്പോള്‍ കാണാം എന്നതാണത്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും ഹരിപ്പാട് നിന്നായിരുന്നു രമേശ് ചെന്നിത്തല വിജയിച്ച് വന്നത്. മേഖലയിൽ ഇത്തവണ ബിജെപി സാന്നിധ്യം ശക്തമാണെന്ന് ചില സൂചനകളുണ്ട്.

കോണ്‍ഗ്രസ് മതേതരത്വം

കോണ്‍ഗ്രസ് മതേതരത്വം

ജമാ അത്തെ ഇസ്ലാമിയെ കൂടെ കൂട്ടി, ലീഗിന് പിന്നില്‍ ആത്മാഭിമാനം പണയപ്പെടുത്തിയ കോണ്ഡഗ്രസിന്റെ 'മതേതരത്വം' ഈ തിരഞ്ഞെടുപ്പില്‍ പൊതുജനം വിലയിരുത്തുക തന്നെ ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തിലും കെ സുരേന്ദ്രന്‍ സമാനമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ചെന്നിത്തല പറഞ്ഞത്

ചെന്നിത്തല പറഞ്ഞത്

കേരളത്തിലെ ബിജെപിയിലെ അന്ത:ഛിദ്രങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു രമേശ് ചെന്നിത്തല തുടങ്ങിയത്. അത്തരത്തില്‍, തദ്ദേശ തിരഞ്ഞെടുപ്പോടെ യാദവ കുലം പോലെ ബിജെപി അടിച്ചുതകരുമെന്നും കേരളത്തില്‍ ബിജെപിയുടെ അന്ത്യം കുറിച്ചുകഴിഞ്ഞു എന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരുന്നു.

ബിജെപി ഇല്ലാതാകും

ബിജെപി ഇല്ലാതാകും

കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്ലാം വീരവാദം മുഴക്കിയ ബിജെപിയ്ക്ക് ആകെ ജയിക്കാനായത് ഒരു നിയമസഭ സീറ്റ് മാത്രമാണ്. അങ്ങനെയുള്ള ബിജെപിയാണ് കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് പറയുന്നത്. ഇല്ലാതാകാന്‍ പോകുന്നത് ബിജെപിയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

പരിഹാസം

പരിഹാസം

ബിജെപിയെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തിട്ടുണ്ട് രമേശ് ചെന്നിത്തല. നൂറ് വര്‍ഷം കഴിഞ്ഞാലും ബിജെപിയ്ക്ക് കേരള നിയമസഭയില്‍ 10 സീറ്റ് പോലും കിട്ടില്ല എന്നതായിരുന്നു അത്. അല്ലെങ്കില്‍ നരേന്ദ്ര മോദിയ്ക്ക് കേരള നിയമസഭയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Recommended Video

cmsvideo
    BJP central leadership feels party won't be able to achieve its goal in Kerala
    വിഭാഗീയത രൂക്ഷം

    വിഭാഗീയത രൂക്ഷം

    വിഭാഗീയത രൂക്ഷം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+