Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് വന്നാല്‍ കരിങ്കൊടിയെന്ന്...

ആലപ്പുഴ: വിഎസ് അച്യുതാനന്ദന്‍ ഇനി സമ്മേളന നഗരിയിലേക്ക് വന്നാല്‍ കരിങ്കൊടി കാണിക്കുമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍. ഏഷ്യാനെറ്റ് ന്യൂസില്‍ ആണ് പ്രവര്‍ത്തകരുടെ പ്രതികരണം വന്നത്.

VS Achuthanandan

സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വിഎസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരാണ് രൂക്ഷമായ ഭാഷയില്‍ സംസാരിച്ചത്.

വിഎസ് തിരിച്ചെത്തിയാല്‍ പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും അദ്ദേഹത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. വിഎസ് ഇപ്പോള്‍ കാണിക്കുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് മിക്കവരും വിലയിരുത്തുന്നത്.

CPM Alappuzha

വിഎസ് അച്യുതാനന്ദന്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും ഒരു പ്രവര്‍ത്തകന്‍ പ്രതികരിച്ചു. ആരും പാര്‍ട്ടിയുടെ കൊടിക്ക് മുകളില്ല. അത് വിഎസ് അച്യുതാനന്ദന്‍ ആയാലും പിണറായി ആയാലും കോടിയേരി ആയാലും സീതാറാം യെച്ചൂരി ആയാലും. ഒരു നേതാവും പാര്‍ട്ടി പതാക്ക് മുകളില്‍ പോകാന്‍ ശ്രമിക്കരുതെന്നും ഇവര്‍ പറയുന്നു.

സിപിഎം രൂപീകൃതമായതിന് ശേഷം വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളന സമാപനത്തിനായിരിക്കും ആലപ്പുഴ സാക്ഷ്യം വഹിക്കുക. അത് പാര്‍ട്ടി ചരിത്രത്തില്‍ വലിയ ദുരന്തമായി തന്നെ രേഖപ്പെടുത്തപ്പെടും എന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+