കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്ക് പൂട്ടലും, സംസ്ഥാനത്ത് എസ്ബിടിയുടെ 204 ശാഖകള്‍ പൂട്ടും?

എസ്ബിടി ഉള്‍പ്പെടെയുള്ള എസ്ബിഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് വിആര്‍എസ് (സ്വയം വിരമിക്കല്‍) ഏര്‍പ്പെടുത്താനാണ് എസ്ബിഐ അധികൃതരുടെ തീരുമാനം.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: ഇടി വെട്ടിയവന്റെ തലയില്‍ പാമ്പ് കടിക്കാന്‍ പോകുന്നു. നോട്ട് നിരോധനത്തില്‍ വലഞ്ഞവര്‍ക്ക് ഇരട്ടി ദുരിതമായി എസ്ബിടിയുടെ 204 ശാഖകള്‍ക്ക് ഉടന്‍ താഴുവീഴുമെന്നാണ് സൂചനകള്‍. എസ്ബിഐയുമായുള്ള ലയനത്തിന്റെ ഭാഗമായാണ് എസ്ബിടി ശാഖകള്‍ പൂട്ടാന്‍ തീരുമാനമെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

എസ്ബിടി ഉള്‍പ്പെടെയുള്ള എസ്ബിഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് വിആര്‍എസ് (സ്വയം വിരമിക്കല്‍) ഏര്‍പ്പെടുത്താനാണ് എസ്ബിഐ അധികൃതരുടെ തീരുമാനം. വിആര്‍എസ് പ്രഖ്യാപിക്കുന്നതോടെ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയും. ഇതോടൊപ്പം കേരളത്തിലെ 852 എസ്ബിടി ശാഖകളില്‍ 204 എണ്ണം പൂട്ടണമെന്നും നിര്‍ദേശമുണ്ട്.

ഇപ്പോള്‍ തീരുമാനം മാറ്റി

ഇപ്പോള്‍ തീരുമാനം മാറ്റി

എസ്ബിഐയുമായി ലയിക്കുന്ന അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരെ കുറക്കില്ലെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വിആര്‍എസ് പ്രഖ്യാപിക്കുന്നതോടെ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയും.

ഇങ്ങനെയാണ് കാര്യങ്ങള്‍

ഇങ്ങനെയാണ് കാര്യങ്ങള്‍

20 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കോ 55 വയസ് തികഞ്ഞവര്‍ക്കോ സ്വയം പിരിഞ്ഞുപോകാം. ഇങ്ങനെ വിആര്‍എസ് എടുക്കുന്നവര്‍ക്ക് ബാക്കിയുള്ള മാസങ്ങളുടെ ആകെ ശമ്പളത്തിന്റെ പകുതി ലഭിക്കും. എന്നാല്‍ പരമാവധി 30 മാസങ്ങളുടെ ശമ്പളമേ ലഭിക്കുകയുള്ളു.

ശാഖകള്‍ കുറയ്ക്കാനും നിര്‍ദേശം

ശാഖകള്‍ കുറയ്ക്കാനും നിര്‍ദേശം

രാജ്യാന്തര കണ്‍സള്‍ട്ടന്‍സിയായ മക്കന്‍സി നല്‍കിയ റിപ്പോര്‍ട്ടാണ് ബാങ്കുകള്‍ പൂട്ടാനും ജീവനക്കാരെ കുറയ്ക്കാനുമുള്ള തീരുമാനത്തിന് പിന്നില്‍. ഡിസംബര്‍ 9ന് ചേര്‍ന്ന എസ്ബിടി ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

വിരമിക്കല്‍ പ്രായം 60

വിരമിക്കല്‍ പ്രായം 60

60 വയസാണ് എസ്ബിടിയിലെ വിരമിക്കല്‍ പ്രായം. രാജ്യത്താകമാനമായി എസ്ബിടിയില്‍ 14000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ എത്രപേര്‍ വിആര്‍എസിന് അപേക്ഷിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

തമിഴ്‌നാട്ടില്‍ 58 ശാഖകളും പൂട്ടും

തമിഴ്‌നാട്ടില്‍ 58 ശാഖകളും പൂട്ടും

സംസ്ഥാനത്തെ 852 എസ്ബിടി ശാഖകളില്‍ 204 എണ്ണവും, തമിഴ്‌നാട്ടില്‍ ആകെയുള്ള 176 ശാഖകളില്‍ 58 എണ്ണവും പൂട്ടാനാണ് അധികൃതരുടെ തീരുമാനം.

English summary
Reports says 204 sbt branches will shut down soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X