കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസും

Google Oneindia Malayalam News

ദില്ലി; തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപിക്ക് കടുത്ത തലവേദനയായിരിക്കുകയാണ് പാർട്ടിയിലെ വിമത നീക്കം. തന്റെ ആവശ്യങ്ങൾ ദേശീയ നേതൃത്വം പരിഗണിക്കാൻ തയ്യാറാകാത്തിടത്തോളം യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും വിട്ട് നിൽക്കാനാണ് ശോഭയുടേയും അനുയായികളുടേയും നീക്കം. അതേസമയം ശോഭാ സുരേന്ദ്രന്റെ നീക്കത്തിന് കടുംവെട്ട് നൽകിയിരിക്കുകയാണ് ആർഎസ്എസും ബിജെപി ദേശീയ നേതൃത്വവും.

ശോഭയുടെ പ്രതികരണം

ശോഭയുടെ പ്രതികരണം

കെ സുരേന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയത് മുതലാണ് ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞത്. മുരളീധര പക്ഷം തന്നെ പാർട്ടിയിൽ ഒതുക്കി നിർത്തുകയാണെന്നാണ് ശോഭ ഉയർത്തുന്ന പരാതി. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതും തന്നെ ഒതുക്കി നിർത്തുകയെന്ന ഉദ്ദേശത്തോടെയാണെന്നാണ് ശോഭ ആക്ഷേപം ഉന്നയിച്ചത്.

സമവായം കണ്ടെത്താനാകാതെ ആർഎസ്എസ്

സമവായം കണ്ടെത്താനാകാതെ ആർഎസ്എസ്

തുടർന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ വിഷയത്തിൽ ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ കത്തയച്ചിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെ ആർഎസ്എസ് നേതൃത്വത്തോട് വിഷയത്തിൽ ഇടപെടാനായിരുന്നു കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചത്. ഇതോടെ ആർഎസ്എസ് നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരത്തിന് വഴി തേടിയെങ്കിലും കാര്യമായ ഫലങ്ങളൊന്നും ഇണ്ടായില്ല.

സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ചു

സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ചു

ഇതിനിടയിൽ കെ സുരേന്ദ്രനെതിരെ കൃഷ്ണദാസ് പക്ഷവും മറ്റ് മുതിർന്ന നേതാക്കളും രംഗത്തെത്തിയതോടെ മുരളീധര പക്ഷം വെട്ടിലായി. ഇതോടെ കേരളത്തിലെ വിഭാഗീയതയ്ക്ക് അന്ത്യം കുറിക്കാനായി കെ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം നേരിട്ട് വിളിപ്പിച്ചിരുന്നു. പ്രശ്നങ്ങൾ പറഞ്ഞ് ഒത്തുതീർപ്പാക്കി മു്നോട്ട് പോകാനായിരുന്നു നേതൃത്വം നിർദ്ദേശിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

 ബഹിഷ്കരിച്ച് ശോഭ

ബഹിഷ്കരിച്ച് ശോഭ

തന്റെ ദില്ലി യാത്രയ്ക്ക് പിന്നാലെ ശോഭാ സുരേന്ദ്രനെ പുകഴ്ത്തി കൊണ്ട് സുരേന്ദ്രൻ രംഗത്തെത്തിയതോടെ പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയെന്ന തരത്തിലായിരുന്നു ചർച്ചകൾ. ഇതിനിടയിൽ പാർട്ടി നേതൃത്വത്തിന്റെ സമയവായ നീക്കങ്ങളെല്ലാം തള്ളി കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതൃയോഗം ശോഭ ബഹിഷ്കരിക്കുകയായിരുന്നു.

 വിട്ടുവീഴ്ച വേണ്ട

വിട്ടുവീഴ്ച വേണ്ട

സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നും നിലവിലെ പ്രശ്നം സംസ്ഥാന നേതൃയോഗത്തിൽ പരിഹരിക്കാൻ കഴിയില്ലെന്നുമുള്ള നിലപാടിലാണ് ശോഭ. അതേസമയം കടുംപിടിത്തും തുടരുന്ന സാഹചര്യത്തിൽ ഇനി ശോഭാ സുരേന്ദ്രനോട് വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തിരുമാനം.

പദവി നേടിയെടുക്കാൻ

പദവി നേടിയെടുക്കാൻ

ഇപ്പോൾ അവർ പാർട്ടിയിൽ ഉയർത്തുന്ന വിമത ശബ്ദങ്ങൾ ആഗ്രഹിക്കുന്ന പദവി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ശോഭയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തിരുമാനം.

എതിർപ്പുമായി ആർഎസ്എസും

എതിർപ്പുമായി ആർഎസ്എസും

ശോഭയുടേത് മാത്രമല്ല പിഎം വേലായുധൻ നടത്തുന്ന പരസ്യപ്രസ്താവനയും അവഗണിക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം.ശോഭയുടെ നിലപാടിൽ ആർഎസ്എസ് നേതൃത്വത്തിനും കടുത്ത എതിർപ്പുണ്ട്. നേരത്തേ തന്നെ തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് അനാവശ്യ ഭിന്നതകൾ ഒഴിവാക്കണമെന്ന് ആർഎസ്എസ് വ്യക്തമാക്കിയിരുന്നു.

പുറത്തുപോകട്ടേയെന്ന്

പുറത്തുപോകട്ടേയെന്ന്

നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നവർ വേണെങ്കിൽ പുറത്തുപോകട്ടെയെന്നാണ് കേന്ദ്രനേതൃത്വത്തിന്റേയും നിലപാടെന്നാണ് മുരളീധര പക്ഷം അവകാശപ്പെടുന്നത്. ശോഭാ സുരേന്ദ്രൻ പുറത്ത് പോയാലും മറ്റ് പ്രശ്നങ്ങളൊന്നും ഇപ്പോൾ നേരിടേണ്ടി വരില്ലെന്ന് മുരളീധരപക്ഷം കണക്ക് കൂട്ടുന്നു.

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah
കടുത്ത അവഗണന

കടുത്ത അവഗണന

പികെ കൃഷ്ണദാസ് നയിക്കുന്ന വിഭാഗത്തിന് പാർട്ടിയിലെ അവഗണനയിൽ കടുത്ത അമര്‍ഷമുണ്ടെങ്കിലും ശോഭ സൃഷ്ടിച്ച വിവാദത്തില്‍ അവര്‍ നിശബ്ദത പാലിച്ച് മാറി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ശോഭ കടുത്ത നിലപാട് എടുത്താലും അത് പാർട്ടിയെ ബാധിക്കില്ലെന്ന് സംസ്ഥാന നേതൃത്വം കരുതുന്നുണ്ട്.

നിവാർ ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരം തൊടും.. കനത്ത മഴയ്ക്ക് സാധ്യത.. അതീവ ജാഗ്രതനിവാർ ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരം തൊടും.. കനത്ത മഴയ്ക്ക് സാധ്യത.. അതീവ ജാഗ്രത

സംശയ രോഗം; ദുബൈയിൽ പാർക്കിംഗ് ഏരിയയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ മലയാളിക്ക് ജീവപര്യന്തംസംശയ രോഗം; ദുബൈയിൽ പാർക്കിംഗ് ഏരിയയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ മലയാളിക്ക് ജീവപര്യന്തം

'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്

 'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി 'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി

English summary
will soba surendran leave BJP ;BJP leadership says no compromise with rebel leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X