കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീരാമകൃഷ്ണന്‍ യുവാവായ നിയമസഭ സ്പീക്കര്‍! ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് മാപ്പ് പറയുമോ'

Google Oneindia Malayalam News

കോഴിക്കോട്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഗുരുതര ആരോപണങ്ങള്‍ ആയിരുന്നു ഉന്നയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സ്പീക്കര്‍ സഹായിച്ചു എന്നാണ് ആക്ഷേപം.

ജനാധിപത്യത്തിന് ഭൂഷണം അല്ല: ചെന്നിത്തലയ്ക്കും കെ സുരേന്ദ്രനും മറുപടിയുമായി സ്പീക്കര്‍ജനാധിപത്യത്തിന് ഭൂഷണം അല്ല: ചെന്നിത്തലയ്ക്കും കെ സുരേന്ദ്രനും മറുപടിയുമായി സ്പീക്കര്‍

സ്പീക്കർ സ്വർണക്കടത്തുകാരെ സംരക്ഷിച്ചു; ഇനി പിടിച്ച് നിൽക്കാനാകില്ല, രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻസ്പീക്കർ സ്വർണക്കടത്തുകാരെ സംരക്ഷിച്ചു; ഇനി പിടിച്ച് നിൽക്കാനാകില്ല, രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ

ഈ ആരോപണം തെളിഞ്ഞാല്‍ പി ശ്രീരാമകൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറുകമോ എന്നാണ് കെ സുരേന്ദ്രന്‍ ചോദിക്കുന്നത്. കോഴിക്കോട് വാര്‍ത്താ സമ്മേളത്തില്‍ ആയിരുന്നു സുരേന്ദ്രന്റെ ചോദ്യം.

യുവാവായ സ്പീക്കര്‍

യുവാവായ സ്പീക്കര്‍

പി ശ്രീരാമകൃഷ്ണന്‍ മന്ത്രിയോ എംപിയോ അല്ല. യുവാവായ സ്പീക്കര്‍ ആണ് എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത. അതേസമയം, ആ ജാഗ്രതയോ മര്യാദയോ പി ശ്രീരാമകൃഷണന്‍ പുലര്‍ത്തിയില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.

പവിത്രത കളങ്കപ്പെടുത്തി

പവിത്രത കളങ്കപ്പെടുത്തി

സ്പീക്കര്‍ നിയമസഭയുടെ പവിത്രത കളങ്കപ്പെടുത്തിയെന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്. അത്തരത്തില്‍ അഴിമതി നടത്തിയപ്പോഴാണ് തങ്ങള്‍ പ്രതികരിച്ചത് എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.

വിശദീകരണം തൃപ്തികരമല്ല

വിശദീകരണം തൃപ്തികരമല്ല

സ്വര്‍ണക്കടത്ത് ബന്ധം സംബന്ധിച്ച ആരോപണങ്ങളില്‍ സ്പീക്കര്‍ നല്‍കിയ വിശദീകരണം തൃപ്തികമല്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ശ്രീരാമകൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയുമോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നുണ്ട്.

ഊരാളുങ്കലിനെതിരെ

ഊരാളുങ്കലിനെതിരെ

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയ്‌ക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. സിപിഎം നേതാക്കളുടെ അഴിമതിപ്പണം വെളുപ്പിക്കാനുള്ള മറയാണ് ഊരാളുങ്കല്‍ സൊസൈറ്റി എന്നാണ് ആരോപണം. രാര്‍ മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ അധിക തുക മുന്‍കൂര്‍ നല്‍കി ബാക്കി പണം സിപിഎം നേതാക്കള്‍ എടുക്കുന്നു എന്നാണ് ആരോപണം.

സ്പീക്കറും ഊരാളുങ്കലും

സ്പീക്കറും ഊരാളുങ്കലും

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് വേണ്ടി വലിയ അഴിമതി നടത്തിയെന്നാണ് മറ്റൊരു ആരോപണം. നിയമസഭയ്ക്കകത്ത് ഊരാളുങ്കലുമായി സ്പീക്കര്‍ വഴിവിട്ട ഇടപാട് നടത്തി അഴിമതി കാണിച്ചു എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

എന്തിന് കാത്ത് നില്‍ക്കുന്നു

എന്തിന് കാത്ത് നില്‍ക്കുന്നു

ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടിയെ കുറിച്ച് ആലോചിക്കും എന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുള്ളത്. തെറ്റ് ചെയ്തിട്ടില്ലെന്ന് അത്രയ്ക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ആലോചിക്കുന്നത്, നേരിട്ട് നിയമ നടപടിയിലേക്ക് കടന്നൂടെ എന്നാണ് സുരേന്ദ്രന്റെ ചോദ്യം.

കോണ്‍ഗ്രസ് തകരും

കോണ്‍ഗ്രസ് തകരും

ഈ തദ്ദേശ തിരഞ്ഞെടുപ്പോടെ മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തകരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലീം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും മാത്രമേ സീറ്റ് കിട്ടൂ എന്നാണ് സുരേന്ദ്രന്‍ അഭിപ്രായം. കോഴിക്കോട് കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി എന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയെ രക്ഷിക്കാനും തെളിവുകൾ പുറത്തുവരാതിരിക്കാനും; കെ സുരേന്ദ്രൻചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയെ രക്ഷിക്കാനും തെളിവുകൾ പുറത്തുവരാതിരിക്കാനും; കെ സുരേന്ദ്രൻ

സുരേന്ദ്രനെ പോലെ ആകാന്‍ തയ്യാറാകാതെ വി മുരളീധരന്‍; ആ ജാതകം നോക്കിയിട്ടില്ല, തള്ളാതേയും കൊള്ളാതേയും നീക്കംസുരേന്ദ്രനെ പോലെ ആകാന്‍ തയ്യാറാകാതെ വി മുരളീധരന്‍; ആ ജാതകം നോക്കിയിട്ടില്ല, തള്ളാതേയും കൊള്ളാതേയും നീക്കം

Recommended Video

cmsvideo
കേരള: തനിക്കെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ | Oneindia Malayalam

English summary
Will Speaker P Sreeramakrishnan end his political career, if allegations proved... asks K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X