കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജിത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ

Google Oneindia Malayalam News

കൊച്ചി; നഗ്നതാ പ്രദർശന കേസിൽ നടൻ ശ്രീജിത്ത് രവിക്കെതിരെ കടുത്ത നടപടിയെടുക്കാൻ താരസംഘടനയായ അമ്മ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശ്രീജിത്ത് രവിക്കെതിരെ അമ്മ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ സംഘടനാ തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. ഇതോടെ സംഘടന ഭാരവാഹികൾ കേസിന്റെ വിശദാംശങ്ങൾ തേടി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്.

'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ

1

ഇന്ന് രാവിലെയാണ് നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിലാണ് പോലീസ് നടപടി. പാർക്കിന് സമീപത്ത് കാർ നിർത്തി പതിനൊന്നും അഞ്ചും വയസുള്ള കുട്ടികൾക്ക് മുന്നിലായിരുന്നു നടൻ നഗ്നതാ പ്രദർശനം നടത്തിയത്. തുടർന്ന് സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്.

ദിലീപിന് കുരുക്ക് മുറുക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?ദിലീപിന് കുരുക്ക് മുറുക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?

2


ഇതാദ്യമായല്ല ശ്രീജിത്ത് രവിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. നേരത്തേ പാലക്കാട് വെച്ചും സമാനമായ കേസിൽ ശ്രീജിത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.എന്നാൽ അന്ന് തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ശ്രീജിത്ത് രവി ആരോപിച്ചത്.

3


അതേസമയം ശ്രീജിത്ത് രവിയുടെ കേസ് ഗൗരവതരമാണെന്നാണ് താരസംഘടനയുടെ നിലപാട്. തുടര്‍ച്ചയായി ഇയാള്‍ കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണെന്നും ഭാരവാഹികൾ പറയുന്നു.അതേസമയം ശ്രീജിത്ത് രവിക്കെതിരെ നേരത്തേ പോക്സോ കേസ് രജിസ്റ്റർ ചെയ്തപ്പോൾ താരസംഘടന യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.

4

ഈ സാഹചര്യത്തിൽശ്രീജിത്ത് രവിയ്ക്ക് താര സംഘടനയുടെ പരിരക്ഷ ലഭിക്കുമോയെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഒരു കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ ഭാരവാഹികൾക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്ന ചോദ്യമായിരുന്നു നേരത്തേ വിജയ് ബാബു കേസിൽ താരസംഘടന ഉയർത്തിയത്.

5


കഴിഞ്ഞ മാസം ചേർന്ന സംഘടന ജനറൽ ബോഡി യോഗത്തിൽ യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെ നടപടിയുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് വിജയ് ബാബു കുറ്റാരോപിതൻ മാത്രമാണെന്നും കോടതി തീരുമാനം ഉണ്ടായ ശേഷം മാത്രമേ സംഘടന പുറത്താക്കൽ ഉൾപ്പെടെയുള്ള തീരുമാനത്തിലേക്ക് കടക്കൂവെന്നായിരുന്നു ഭാരവാഹികൾ പ്രതികരിച്ചത്.

6


നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയത് തെറ്റാണെന്നും സംഘടന ഭാരവാഹിയായ സിദ്ധിഖ് പറഞ്ഞിരുന്നു. കേസ് വന്നപ്പോൾ തന്നെ ദിലീപിനെ പുറത്താക്കാൻ പാടില്ലായിരുന്നുവെന്നായിരുന്നു സിദ്ധിഖിന്റെ വാക്കുകൾ. ഭാരവാഹികളുടെ ഈ നിലപാടിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം അന്നത്തെ വിമർശനങ്ങളും നാണക്കേടും മറികടക്കാൻ ശ്രീജിത്ത് രവിക്കെതിരെ അമ്മ ഉടൻ നടപടിയ്ക്ക് ഒരുങ്ങുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.

7


അതിനിടെ കേസിൽ അറസ്റ്റ് ചെയ്ത ശ്രീജിത്ത് രവിയെ പോലീസ് കോടതിയിൽ ഹാജരാക്കി.ശ്രീജിത്തിന് ജാമ്യം നൽകരുതെന്നും നേരത്തേയും സമാനമായ കു്റ്റം ഇയാൾ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ താൻ മാനസിക രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് ശ്രീജിത്ത് കോടതിയിൽ പറഞ്ഞത്.

8


ഒരു അസുഖമുണ്ട്, അതിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ശ്രീജിത്ത് രവി പറഞ്ഞത്. മരുന്ന് മുടങ്ങിയതാണ് തൃശൂരിലെ സംഭവത്തിന് കാരണം എന്നും ശ്രീജിത്ത് കോടതിയിൽ വാദിച്ചു. മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയതിന്റെ രേഖകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ പ്രതിഭാഗം ഹാജരാക്കിയ മെഡിക്കല്‍ രേഖകള്‍ ഇന്നത്തെ തീയതിയിൽ ഉള്ളതാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. അതുകൊണ്ട് തന്നെ പ്രതിക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു.

Recommended Video

cmsvideo
നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

English summary
Will Sreejith ravi get the benefit that Vijay Babu got; Crucial disscussions in AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X