'എംഎം മണിയെ വിടമാട്ടേന്‍...' ഒന്നുകില്‍ രാജി,അല്ലെങ്കില്‍ മാപ്പ്, പെമ്പിളൈ ഒരുമൈ രണ്ടും കല്‍പ്പിച്ച്
മൂന്നാര്‍: വൈദ്യുതി മന്ത്രി എംഎം മണിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പെണ്‍മ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ പ്രതിഷേധം. പഴയ മൂന്നാര്‍ റോഡില്‍ പ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. മണി കാലില്‍ വീണ് പറയാതെ റോഡില്‍ നിന്ന് പിന്മാറില്ലെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
മണി മന്ത്രിയായത് സ്ത്രീകളുടെ വോട്ട് കൊണ്ടാണ്. സ്ത്രീകളെ കുറിച്ച് പറയാണ് മണിക്ക് എന്ത് അവകാശമാണുള്ളത്. സ്ത്രീകളെ അപമാനിച്ച മന്ത്രി രാജിവെക്കണമെന്നും പെമ്പിളൈ രൈുമൈ നേതാവ് ഗോമതി വ്യക്തമാക്കി.

ഗോമതി
എംഎം മണി നേരിട്ട് വന്ന് മാപ്പ് പറയുന്നതുവരെ പഴയ മൂന്നാറില്‍ കുത്തിയിരുന്ന് പ്രക്ഷോഭം നടത്തുമെന്നും ഗോമതി പറഞ്ഞു.

പെമ്പളൈ ഒരുമ
തോട്ടം തൊഴിലാളി സ്ത്രീകളെക്കുറിച്ച് നിങ്ങള്‍ക്കെന്തെറിയാം? തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ വേശ്യകളാണെന്നാണോ കരുതിയത്? കുടുംബം പുലര്‍ത്താന്‍ തോട്ടത്തില്‍ തൊഴിലിനിറങ്ങുന്നവരാണ് ഞങ്ങള്‍. പെമ്പളൈ ഒരുമ വീണ്ടും ശക്തമാകും. മണി രാജിവെക്കുന്നതു വരെ സമരം ചെയ്യുമെനന്ും ഗോമചി വ്യക്തമാക്കി.

മണിയുടെ അധിക്ഷേപം
സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈയ്‌ക്കെതിരെ എംഎം മണി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്ന് മണി പറഞ്ഞു.

ഞങ്ങള്‍ക്കെല്ലാമറിയാം
ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം.












Click it and Unblock the Notifications