സഭാ തർക്കം; കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചാൽ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ
തിരുവനന്തപുരം; കേരളത്തിലെ ഓര്‍ത്തഡോക്സ് -യാക്കോബായ സഭ തർക്കം പരിഹരിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞാൽ തങ്ങൾ ബിജെപിയെ പിന്തുണയ്ക്കുമെന്ന വാഗ്ദാനവുമായി യാക്കോബായ സഭ. ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം ബിജെപി ശക്തമാക്കുന്നതിനിടെയാണ് യാക്കോബായ സഭ നിലപാട് വ്യക്തമാക്കിയത്.സഭാ തർക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ചർച്ച നടത്തിയത് വലിയ അനുഗ്രഹമാണ്. എന്നാൽ ചർച്ചയ്ക്ക് ശേഷം ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ അലക്‌സാണ്ട്രിയോസ് മെത്രാപ്പോലിത്ത മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ആരാണോ തങ്ങളെ സഹായിക്കാൻ മുൻപോട്ട് വരുന്നത് അവരെ പിന്തുണയ്ക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കാര്യം ഞങ്ങൾ തെളിയിച്ചതാണ്. സംസ്ഥാന സർക്കാർ തങ്ങൾക്ക് അനുകൂലമായി സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നത് വലിയ ആർജ്ജവമാണ് വിശ്വാസികൾക്കിടയിൽ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കു്നനത് എന്ന വികാരം നേരത്തേ വിശ്വാസി സമൂഹത്തിനിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നി്നന് വ്യതിചലിച്ചിട്ടുണ്ടെന്ന തോന്നൽ ശക്തമാണ്. പ്രശ്നം സമാവായത്തിലൂടെ പരിഹരിക്കാമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്. അതിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ട്. മുഖ്യമന്ത്രി അത്തരത്തിലൊരു ഉറപ്പ് നൽകുമ്പോൾഅതിൽ പ്രതീക്ഷ അർപ്പിക്കാനാണ് തോന്നുന്നത്.
അതേസമയം ആരാണ് പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ഇടപെടുന്നത് ,അവരെ തീർച്ചയായും സഹായിക്കും.കൊടിനോക്കാതെ പിന്തുണയ്ക്കാൻ തയ്യാറാകുമെന്നും മെത്രോപോലീത്ത പ്രതികരിച്ചു. അതേസമയം സഭാ തർക്കം രാഷ്ട്രീയ വിഷയമാക്കുന്നതിനോട് താത്പര്യമില്ലെന്ന് മിസോറാം ഗവർണറും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായി പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. അത് ചെയ്താൽ ഇതെന്ന നിലപാട് ശരിയല്ല. ഈ നിലപാടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും താത്പര്യം ഉണ്ടാകില്ല. ഇരുകൂട്ടരും ചർച്ച ചെയ്ത് വിഷയം പരിഹരിക്കാൻ തയ്യാറായാൽ മാത്രമേ ഇതിന് അന്ത്യമുണ്ടാകൂവെന്നും ശ്രീധരൻ പിള്ള മാതൃഭൂമി യോട് പ്രതികരിച്ചു.
അനുനയ ശ്രമങ്ങൾ തുടർന്നും ഉണ്ടാകും. രണ്ട് കൂട്ടും വൈകാരികമായി തന്നെ വിഷയത്തെ കാണുകയാണെങ്കിൽ ചർച്ച ചെയ്യുന്നതിൽ വലിയ കാര്യമില്ല.മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിൽ അതിലും പ്രശ്നമില്ല. വിഷയം രാഷ്ട്രീയമാക്കേണ്ടതില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications