കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭാ തർക്കം; കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചാൽ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിലെ ഓര്‍ത്തഡോക്സ് -യാക്കോബായ സഭ തർക്കം പരിഹരിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞാൽ തങ്ങൾ ബിജെപിയെ പിന്തുണയ്ക്കുമെന്ന വാഗ്ദാനവുമായി യാക്കോബായ സഭ. ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം ബിജെപി ശക്തമാക്കുന്നതിനിടെയാണ് യാക്കോബായ സഭ നിലപാട് വ്യക്തമാക്കിയത്.സഭാ തർക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ചർച്ച നടത്തിയത് വലിയ അനുഗ്രഹമാണ്. എന്നാൽ ചർച്ചയ്ക്ക് ശേഷം ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ അലക്‌സാണ്ട്രിയോസ് മെത്രാപ്പോലിത്ത മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

 sabha dispute

ആരാണോ തങ്ങളെ സഹായിക്കാൻ മുൻപോട്ട് വരുന്നത് അവരെ പിന്തുണയ്ക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കാര്യം ഞങ്ങൾ തെളിയിച്ചതാണ്. സംസ്ഥാന സർക്കാർ തങ്ങൾക്ക് അനുകൂലമായി സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നത് വലിയ ആർജ്ജവമാണ് വിശ്വാസികൾക്കിടയിൽ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കു്നനത് എന്ന വികാരം നേരത്തേ വിശ്വാസി സമൂഹത്തിനിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നി്നന് വ്യതിചലിച്ചിട്ടുണ്ടെന്ന തോന്നൽ ശക്തമാണ്. പ്രശ്നം സമാവായത്തിലൂടെ പരിഹരിക്കാമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്. അതിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ട്. മുഖ്യമന്ത്രി അത്തരത്തിലൊരു ഉറപ്പ് നൽകുമ്പോൾഅതിൽ പ്രതീക്ഷ അർപ്പിക്കാനാണ് തോന്നുന്നത്.

അതേസമയം ആരാണ് പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ഇടപെടുന്നത് ,അവരെ തീർച്ചയായും സഹായിക്കും.കൊടിനോക്കാതെ പിന്തുണയ്ക്കാൻ തയ്യാറാകുമെന്നും മെത്രോപോലീത്ത പ്രതികരിച്ചു. അതേസമയം സഭാ തർക്കം രാഷ്ട്രീയ വിഷയമാക്കുന്നതിനോട് താത്പര്യമില്ലെന്ന് മിസോറാം ഗവർണറും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായി പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. അത് ചെയ്താൽ ഇതെന്ന നിലപാട് ശരിയല്ല. ഈ നിലപാടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും താത്പര്യം ഉണ്ടാകില്ല. ഇരുകൂട്ടരും ചർച്ച ചെയ്ത് വിഷയം പരിഹരിക്കാൻ തയ്യാറായാൽ മാത്രമേ ഇതിന് അന്ത്യമുണ്ടാകൂവെന്നും ശ്രീധരൻ പിള്ള മാതൃഭൂമി യോട് പ്രതികരിച്ചു.

അനുനയ ശ്രമങ്ങൾ തുടർന്നും ഉണ്ടാകും. രണ്ട് കൂട്ടും വൈകാരികമായി തന്നെ വിഷയത്തെ കാണുകയാണെങ്കിൽ ചർച്ച ചെയ്യുന്നതിൽ വലിയ കാര്യമില്ല.മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിൽ അതിലും പ്രശ്നമില്ല. വിഷയം രാഷ്ട്രീയമാക്കേണ്ടതില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

ചെന്നിത്തലയ്ക്ക് പോലും നില്‍ക്കള്ളിയില്ല; ഭൂരിപക്ഷത്തിലേക്കെത്തി എല്‍ഡിഎഫ്... ബിജെപിയുടെ മുന്നറിയിപ്പുംചെന്നിത്തലയ്ക്ക് പോലും നില്‍ക്കള്ളിയില്ല; ഭൂരിപക്ഷത്തിലേക്കെത്തി എല്‍ഡിഎഫ്... ബിജെപിയുടെ മുന്നറിയിപ്പും

 കോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറും കോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറും

പരീക്ഷാ ചൂടിൽ കോളേജിലേക്ക് ഓടിയെത്തി ആര്യ രാജേന്ദ്രൻ: അവസാന നിമിഷം റിവിഷൻ കഴിഞ്ഞ് മടങ്ങി..പരീക്ഷാ ചൂടിൽ കോളേജിലേക്ക് ഓടിയെത്തി ആര്യ രാജേന്ദ്രൻ: അവസാന നിമിഷം റിവിഷൻ കഴിഞ്ഞ് മടങ്ങി..

Recommended Video

cmsvideo
CM Pinarayi vijayan announced ten programmes in new year

English summary
Will support BJP if the resolves sabha dispute says Jacobite sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X