സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമോ?; 'എംപിയായിട്ട് എന്ത് ചെയ്തു? രാഷ്ട്രീയം തന്നെ അറിയില്ല'
രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് കൊണ്ടാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പൽ തൃശൂരിൽ സുരേഷ് ഗോപി വിജയിച്ച് കയറിയത്. ബിജെപിയുടെ പ്രമുഖ നേതാക്കൾക്ക് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വിജയമായിരുന്നു താരം നേടിയത്. ഒരളവ് വരെ വ്യക്തിപ്രഭാവമായിരുന്നു നടന്റെ വിജയത്തെ സ്വാധീനിച്ചത്. ജയിച്ച് കഴിഞ്ഞ് വൈകാതെ തന്നെ സുരേഷ് ഗോപിയെ തേടി കേന്ദ്ര സഹമന്ത്രി പദവിയും എത്തി.
എംപിയായും കേന്ദ്രമന്ത്രിയായും സുരേഷ് ഗോപി ഒരു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനം എങ്ങനെയെന്ന് വിലയിരുത്തുകയാണ് ആളുകൾ. ഒപ്പം കേരളത്തിന്റെ മുഖ്യമന്ത്രിയായി സുരേഷ് ഗോപി വരുമോ എന്ന ചോദ്യത്തിനും ആളുകൾ ഉത്തരം നൽകുന്നുണ്ട്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ആളുകൾ പ്രതികരിക്കുന്നുണ്ട് കോറൽ ഗ്ലോബ് എന്ന യുട്യൂബ് ചാനലെടുത്ത വോക്സ് പോപ്പിലാണ് ആളുകൾ പ്രതികരിച്ചത്.
നടനെ അനുകൂലിച്ചുള്ള കമന്റുകൾ ഇങ്ങനെയാണ്- 'സുരേഷ് ഗോപി കേരള മുഖ്യമന്ത്രിയായാൽ കള്ളവും കപടവും ഇല്ലാത്ത ഒരു നല്ല ഭരണം കാഴ്ച വയക്കും. അഴിമതി, സ്വജനപക്ഷപാതം, സ്ത്രീകൾക്ക് സുരക്ഷ, കുട്ടികൾക്ക് സുരക്ഷ ,രാജ്യത്തിന്റെ പുരോഗതി പ്രത്യേകിച്ച് കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി അങ്ങേയറ്റം പ്രവർത്തിക്കും. എല്ലാവർക്കും നീതിയും ഉറപ്പാക്കും.അദ്ദേഹത്തിന് കള്ളത്തരം ചെയ്യാൻ അറിഞ്ഞുകൂടാ, അദ്ദേഹത്തിന് മറ്റുള്ളവരെ ചതിക്കാൻ അറിയൂല്ല, അതുകൊണ്ട് അദ്ദേഹത്തിന് ചിലപ്പോൾ ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം എന്ന സ്വഭാവം അദ്ദേഹത്തിന്റെ കൂടെ ഉള്ളതായിരിക്കാം. പക്ഷേ അദ്ദേഹം എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു മനുഷ്യനാണ് പ്രത്യേകിച്ച് സ്ത്രീജനങ്ങൾക്ക്',~ഒരാൾ പറഞ്ഞു.
' അദ്ദേഹം മുഖ്യമന്ത്രിയായിട്ട് വരികയാണെങ്കിൽ നല്ലതാണ് പക്ഷേ കേരളത്തിൽ അത് സംഭവിക്കുമോ എന്നുള്ളതാണ്. ഇവിടെ ബിജെപി സർക്കാർ വരാനുള്ള സാധ്യത കുറവാണ്. ഇനി ബിജെപി വന്നാൽ തന്നെ സുരേഷ് ഗോപി മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പുണ്ടോ. ഇനി വന്നാൽ കേരളത്തിൽ തീർച്ചയായും ഗുണം ഉണ്ടാകും. കക്ഷി രാഷ്ട്രീയത്തിനു പുറമേ പുള്ളി എല്ലാ രാഷ്ട്രീയക്കാരുമായിട്ട് ബന്ധം പുലർത്തുന്ന ആളാണ്. അദ്ദേഹം എസ്എഫ്ഐയുടെ ഒരു നേതാവായിരുന്ന കാലം കോളേജിലുണ്ട്. വന്നാൽ കൊള്ളാമെന്നാണ് അഭിപ്രായം എന്നാണ് മറ്റൊരാൾ പറഞ്ഞത്.
സുരേഷ് ഗോപിയെ കൊണ്ട് അത് പറ്റില്ലെന്നായിരുന്നു ഒരാളുടെ വിമർശനം . ' അദ്ദേഹം സിനി ഫീൽഡിൽ മരത്തിന് ചുറ്റും പാട്ടുപാടി ലാവിഷ് ആയിട്ട് കളിച്ച ഒരു വ്യക്തിയാണ് . അതുകൊണ്ട് പൊളിറ്റിക്സ് ഹാൻഡിൽ ചെയ്യാനുള്ള മെച്യൂരിറ്റി അദ്ദേഹത്തിന് ഇല്ല. വേറെ വല്ല ആടാനോ പാടാനോ കൈ കാണിക്കാനാ പോലീസ് കമ്മീഷണറായി അഭിനയിക്കാനോ അതിനൊക്കെ നമ്പർ വൺ ആണ്. പക്ഷെ ഭരണാധികാരിയായി പറ്റില്ല. ഒരു മാറ്റം അല്ലെങ്കിൽ ഒരു ചാൻസ് കൊടുത്താൽ കുളമാകും,ഉറപ്പാണ്. പണ്ടത്തെ രാഷ്ട്രീയക്കാരില്ലേ, ഇഎംഎസ്, മേഡം ഇന്ദിരാ ഗാന്ധി അവരൊക്കെ പൊളിറ്റിക്ക്സിൽ ഇറങ്ങി പഠിച്ചവരാണ്', അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി ഇപ്പോൾ എംപി ആയിട്ട് ഇരുന്നിട്ട് എന്താണ് ചെയ്യുന്നത് എന്നൊന്നും ഒരു പിടിയില്ല. അയാൾ ഒരു സിനിമ നടനാണ്.അയാൾ അയാളുടെ തൊഴിൽ ചെയ്യണം. സുരേഷ് ഗോപി മുഖ്യമന്ത്രിയായാൽ സിനിമ ലോകത്തിന് മാത്രമേ ഗുണം ഉള്ളൂ, അല്ലാതെ ജനത്തിനൊന്നും ഗുണമില്ല .ജനങ്ങൾക്കുള്ള പാടാണ്.
രാഷ്ട്രീയം പുള്ളിക്ക് ഇപ്പോഴും അറിയില്ല', വേറൊരാൾ വിമർശിച്ചു.
'സുരേഷ് ഗോപി വന്നാൽ ഗുണം ഉണ്ടാകില്ലെന്ന് മാത്രമല്ല സുരേഷ് ഗോപി വരത്തുമില്ല. കോൺഗ്രസിനും സിപിഎമ്മിനും മാത്രമേ ഇവിടെ പഴിക്കാൻ പറ്റൂ. സുരേഷ് ഗോപി സിനിമ ഫീൽഡിൽ മാത്രമുള്ള ആളാണ്.എംപി എന്ന നിലയിലാണെങ്കിലും ആളെ കൊണ്ട് ഗുണമില്ല', മറ്റൊരാൾ പറഅഞഞു.
'സുരേഷ് ഗോപിയെ സിനിമ നടനെന്ന നിലയിൽ ആരാധിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയക്കാരനെന്ന നിലയ്ക്ക് ആളുടെ ഇടപെടൽ ശരിയല്ല. അദ്ദേഹം മാധ്യമങ്ങളോടൊക്കെ പെരുമാറുന്നത് കാണുന്നില്ലേ', എന്നായിരുന്നു വേറൊരാളുടെ കമന്റ്.












Click it and Unblock the Notifications