Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിലെ ഹോട്ടലുകളില്‍ വിലവിവരപട്ടിക പരിശോധിക്കും കര്‍ശന നടപടിയെന്ന് ജില്ലാകലക്ടര്‍

തൊടുപുഴ : ജില്ലയിലെ ഹോട്ടല്‍, ബേക്കറി ആന്റ് റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക പൊതുജനങ്ങള്‍ കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ ജി ആര്‍ ഗോകുല്‍. ഇവര്‍ക്കെതിരെയും അമിതവില ഈടാക്കുന്നവര്‍ക്കെതിരെയും ശുചിത്വം പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി.

food

പോലീസ്, ലീഗല്‍ മെട്രോളജി, ആരോഗ്യം, സെയില്‍സ് ടാക്‌സ്, ഫുഡ്‌സേഫ്റ്റി, പൊതുവിതരണം, റവന്യൂ എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ടാസ്‌ക്‌ഫോഴ്‌സ് ജില്ലയിലുടനീളം പരിശോധനകള്‍ നടത്തും. ആദ്യഘട്ടമായി ദേവികുളം താലൂക്കിലെ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ ജൂണ്‍മാസത്തില്‍ പരിശോധന നടത്താനാണ് തീരുമാനം.

വിനോദ സഞ്ചാര സീസണുകളില്‍ മൂന്നാറിലേക്കടക്കം എത്തുന്ന വിനോദ സഞ്ചാരികള്‍ക്കെതിരെ നടക്കുന്ന ചൂഷ്ണവും ഇതോടെ അവസാനിപ്പിക്കാന്‍ സാധിക്കും.നിലവില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ സ്ഥാപന ഉടമകള്‍ വ്യക്തമല്ലാത്ത വിലയീടക്കുന്നുതായും ആരോപണം നില നില്‍ക്കുന്നു.ടാസ്‌ക് ഫോഴ്‌സിന്റെ ഇടപെടല്‍ കൃത്യമായി നടന്നാല്‍ അത് അന്യായമായി വില നിശ്ചയിക്കുന്ന ഹോട്ടല്‍ ഉടമകള്‍ക്ക് തിരിച്ചടിയാകുമെന്നത് ഉറപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+