കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഴവുർ വിജയൻ നേരിട്ട പീഡനം; വെളിപ്പെടുത്തിയ നേതാവിനെതിരെ നടപടി, സുല്‍ഫിക്കര്‍ അത്തരക്കാരനല്ല!!

  • By Akshay
Google Oneindia Malayalam News

കൊച്ചി: ഉഴവൂർ വിജയൻ പാർട്ടിയിൽ നേരിട്ട പീഡനം വെളിപ്പെടുത്തിയ സതീഷ് കല്ലക്കോടിനെതിരെ നടപിടിയെടുക്കുമെന്ന് മന്ത്രി തോമസ് ചണ്ടി. സതീഷിന്റെ പരാ‍മര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണെന്ന് മന്ത്രി പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്‍സിപിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ അന്തരിച്ച സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ തയ്യാറെടുത്തിരുന്നതായാണ് വെളിപ്പെടുത്തിയത്.

ഉഴവൂരിനെ ആക്ഷേപിച്ചുവെന്ന് സതീഷ് ആരോപിച്ച സുല്‍ഫിക്കര്‍ അത്തരത്തില്‍ സംസാരിക്കുന്നയാളല്ലെന്നും തോമസ് ചാണ്ടി അവകാശപ്പെട്ടു. അവസാന കാലത്ത് ഉഴവൂര്‍ മനപ്രയാസത്തിലായിരുന്നു എന്നും പാര്‍ട്ടിയിലെ നേതാക്കള്‍ കുടുംബത്തെ ചേര്‍ത്തുന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തെ ശാരീരികമായി തളര്‍ത്തിയെന്നും സതീഷ് കല്ലങ്കോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് തോമസ് ചാണ്ടി നടപടിയെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

ഉഴവൂർ വിജയൻ തളർന്ന് വീണു

ഉഴവൂർ വിജയൻ തളർന്ന് വീണു

നേതാക്കളില്‍ ചിലര്‍ ഉഴവൂര്‍ വിജയനെ കടുത്ത ഭാഷയില്‍ അപമാനിച്ചു. മുതിര്‍ന്ന നേതാവായ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ചു സംസാരിച്ച ഉടനെ അദ്ദേഹം തളര്‍ന്നു വീഴുകയായിരുന്നു എന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

ദേഷ്യത്തിൽ സ്വരമുയർത്തി

ദേഷ്യത്തിൽ സ്വരമുയർത്തി

സുല്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ചിരുന്നു. ഈ സംഭാഷണം അല്‍പ്പം കടുത്തതായിരുന്നു. ഈ സംഭാഷണത്തില്‍ പതിവില്ലാതെ ഉഴവൂര്‍ ദേഷ്യത്തില്‍ സ്വരമുയര്‍ത്തി സംസാരിക്കുന്നത് കേട്ടു എന്ന് സതീഷ് പറഞ്ഞു

ഹൃദ്രോഗി

ഹൃദ്രോഗി

അദ്ദേഹം അങ്ങനെ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നയാളല്ല. താനൊരു ഹൃദ്രോഗിയാണ് എന്നും ഫോണില്‍ ഉഴവൂര്‍ സംസാരിച്ചുവെന്നും സതീഷ് വ്യക്തിമാക്കിയരുന്നു.

മാനസികമായി തളർന്നു

മാനസികമായി തളർന്നു

ഫോൺ വിളിക്ക് ശേഷം കിടങ്ങൂരുള്ള ആശുപത്രിയില്‍ എത്തിച്ച് ബിപി എല്ലാം നോക്കി തിരികെ പോന്നു. എന്നാല്‍ കുടുംബത്തെച്ചേര്‍ത്തുന്നയിച്ച് ആരോപണങ്ങള്‍ അദ്ദഹേത്തെ മാനസികമായി തളര്‍ത്തിയിരുന്നു.

പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കാൻ ശ്രമം

പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കാൻ ശ്രമം

ഉഴവൂരിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് ശ്രമം ഉണ്ടായിരുന്നു എന്ന് സതീഷ് പറഞ്ഞിരുന്നു.

ഔദ്യോഗിക പ്രതികരണം ഇല്ല

ഔദ്യോഗിക പ്രതികരണം ഇല്ല

എന്നാൽ പാര്‍ട്ടിയില്‍ നേതാക്കള്‍ ആരും ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.

അന്വേഷണം വേണം

അന്വേഷണം വേണം

ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സന്തതസഹചാരി സതീഷ് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് കാരണമായിരുന്നുവോയെന്ന് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

English summary
Will take action against Santhosh Elankodu says Thomas Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X