• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയാല്‍ കേസ്; നിര്‍ദ്ദേശം നല്‍കി ബെഹ്റ

  • By Aami Madhu

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷേഭം നടത്തിയാല്‍ കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ക്കതെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും മൃദുസമീപനം വേണ്ടെന്നാണ് നിര്‍ദ്ദേശം. മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തിരുന്നു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയപ്പോള്‍ കേസെടുത്തിരുന്നില്ല. ഈ ഇരട്ടാത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പുതിയ നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍, ശബ്ദ മലിനീകരണം, ഗതാഗത തടസം എന്നീ വകുപ്പുകള്‍ ചേര്‍ത്താകും പ്രതിഷേധകര്‍ക്കെതിരെ നടപടി സ്വീകരിക്കുക. എല്ലാ പോലീസ് സ്റ്റേഷനുകളുകളിലേക്കും ജില്ലാ പോലീസ് മേധാവികള്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും ആര്‍എസ്എസിന്‍റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴാണ് പ്രക്ഷോഭങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ നിര്‍ദ്ദേശം എന്നത് വ്യക്തമല്ല.

English summary
Will take case against those who protest against CAA; Behara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X