കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ തമിഴ് ദമ്പതികളെ മര്‍ദ്ദിച്ച സംഭവം; കര്‍ശന നടപടിയെന്ന് മന്ത്രി കെകെ ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടില്‍ തമിഴ് ദമ്പതികള്‍ ക്രൂര മര്‍ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെകെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണെന്നും ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

wayanadshailaja

ഉത്തരേന്ത്യയില്‍ കാണുന്നതു പോലെയുള്ള ആള്‍ക്കൂട്ട ആക്രമണം സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ഒട്ടും ഭൂഷണമല്ല. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വനിതാ കമ്മീഷന്‍ കേസ് എടുത്തിട്ടുണ്ട്. ഈ ദമ്പതികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

<strong>'A'വിജയരാഘവൻ' വിജയരാഘവനെ ഭിത്തിയില്‍ ഒട്ടിച്ച് അഡ്വ ജയശങ്കര്‍ , ഫേസ്ബുക്ക് കുറിപ്പ് വൈറല്‍</strong>'A'വിജയരാഘവൻ' വിജയരാഘവനെ ഭിത്തിയില്‍ ഒട്ടിച്ച് അഡ്വ ജയശങ്കര്‍ , ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

വയനാട് കാണാനെത്തിയ ദമ്പതികളെ ഞായറാഴ്ചയാണ് അമ്പലവയലിലെ ഓട്ടോ ഡ്രൈവറായ ജീവാനന്ദന്‍ എന്നയാള്‍ ക്രൂരമായി നര്‍ദ്ദിച്ചത്. അക്രമം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാളാണ് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അമ്പലവയല്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് അക്രമം നടന്നത്.

അക്രമ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ പോലീസ് തയ്യാറായത്. സംഭവത്തിൽ ജില്ലാ പൊലീസ് അടക്കം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.മ്പതികള്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് വനിതാ കമ്മീഷൻ ചെയര്‍പേഴ്സണ്‍ ജോസഫൈന്‍ ആരോപിച്ചിരുന്നു. കണ്ടുനിന്നവരോട് ചോദിക്കാന്‍ പോലും പൊലീസ് ജാഗ്രത കാട്ടിയില്ലന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.

<strong>കര്‍'നാടകം': കോണ്‍ഗ്രസിന്‍റെ ബ്രാഹ്മാസ്ത്രം ഏറ്റു! തിരിച്ചുവരാന്‍ സമയം ചോദിച്ച് വിമതര്‍!</strong>കര്‍'നാടകം': കോണ്‍ഗ്രസിന്‍റെ ബ്രാഹ്മാസ്ത്രം ഏറ്റു! തിരിച്ചുവരാന്‍ സമയം ചോദിച്ച് വിമതര്‍!

English summary
Will take strict action in Wayanad issue says KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X