ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക്; കന്യാസ്ത്രീകളുടെ പരാതിയില്‍ ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം: ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുവെന്ന കന്യാസ്ത്രീകളുടെ പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നടപടിയ്ക്കൊരുങ്ങി വനിതാ കമ്മീഷന്. പരാതി അതീവ ഗൗരവമുള്ളതാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് പ്രതികരിച്ചു. ഡിജിപിയോടും സൈബർ പൊലീസിനോടും പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും കമ്മീഷന് അധ്യക്ഷ പറഞ്ഞു.

തന്റെ അനുയായികളുടെ സഹായത്തോടെ യുട്യൂബ് ചാനല്‍ ഉണ്ടാക്കി ഫ്രാങ്കോ മുളയ്ക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ചാണ് കന്യാസ്ത്രീ ബുധനാഴ്ച രാവിലെ വനിതാ കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ സൈബര്‍ പോലീസ് ഉള്‍പ്പെടെ ഗൗരവത്തോടെയുള്ള അന്വേഷണം നടത്തുമെന്ന് വനിത കമ്മീഷന് വ്യക്തമാക്കി.
നേരത്തേ ഇതു സംബന്ധിച്ചുള്ള മറ്റൊരു കേസില്‍ കോട്ടയം എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വനിതാ കമ്മീഷന് വ്യക്തമാക്കി. കേസ് നിലനില്ക്കുമ്പോള് കന്യാസ്ത്രീക്കെതിരെ ഇത്തരത്തില്‍ പ്രതികാര നടപടി കൈക്കള്ളുന്നത് അനുവദിക്കാന്‍ ആകില്ലെന്നും വനിതാ കമ്മീഷന് പറഞ്ഞു.
ക്രിസ്റ്റ്യന്‍ ടൈംസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് തനിക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായികള്‍ അപവാദ പ്രചരണം നടത്തുന്നുവെന്നാണ് കന്യാസ്ത്രീ പരാതിയില്‍ പറയുന്നത്. ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഇതിനെതിരെ നേരത്തേ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications