കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക്; കന്യാസ്ത്രീകളുടെ പരാതിയില്‍ ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുവെന്ന കന്യാസ്ത്രീകളുടെ പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നടപടിയ്ക്കൊരുങ്ങി വനിതാ കമ്മീഷന്‍. പരാതി അതീവ ഗൗരവമുള്ളതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പ്രതികരിച്ചു. ഡിജിപിയോടും സൈബർ പൊലീസിനോടും പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

 francojos-

തന്‍റെ അനുയായികളുടെ സഹായത്തോടെ യുട്യൂബ് ചാനല്‍ ഉണ്ടാക്കി ഫ്രാങ്കോ മുളയ്ക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ചാണ് കന്യാസ്ത്രീ ബുധനാഴ്ച രാവിലെ വനിതാ കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ സൈബര്‍ പോലീസ് ഉള്‍പ്പെടെ ഗൗരവത്തോടെയുള്ള അന്വേഷണം നടത്തുമെന്ന് വനിത കമ്മീഷന്‍ വ്യക്തമാക്കി.

നേരത്തേ ഇതു സംബന്ധിച്ചുള്ള മറ്റൊരു കേസില്‍ കോട്ടയം എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. കേസ് നിലനില്‍ക്കുമ്പോള്‍ കന്യാസ്ത്രീക്കെതിരെ ഇത്തരത്തില്‍ പ്രതികാര നടപടി കൈക്കള്ളുന്നത് അനുവദിക്കാന്‍ ആകില്ലെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.

ക്രിസ്റ്റ്യന്‍ ടൈംസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് തനിക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അനുയായികള്‍ അപവാദ പ്രചരണം നടത്തുന്നുവെന്നാണ് കന്യാസ്ത്രീ പരാതിയില്‍ പറയുന്നത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഇതിനെതിരെ നേരത്തേ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കോന്നിയും വട്ടിയൂര്‍ക്കാവും കൈവിടും?; പരാജയപ്പെട്ടാല്‍ ഉരുളുക കോണ്‍ഗ്രസിലെ 'വന്‍ തലകള്‍'കോന്നിയും വട്ടിയൂര്‍ക്കാവും കൈവിടും?; പരാജയപ്പെട്ടാല്‍ ഉരുളുക കോണ്‍ഗ്രസിലെ 'വന്‍ തലകള്‍'

'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്‍റെ കുറിപ്പ്'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്‍റെ കുറിപ്പ്

'മറ്റ് കോൺഗ്രസ് നേതാക്കളും അവരുടെ ടാർജറ്റാണ്, പൊരുതി പുറത്ത് വരണം', ഡികെയോട് സോണിയാ ഗാന്ധി!'മറ്റ് കോൺഗ്രസ് നേതാക്കളും അവരുടെ ടാർജറ്റാണ്, പൊരുതി പുറത്ത് വരണം', ഡികെയോട് സോണിയാ ഗാന്ധി!

English summary
Will take strict actions against franco Mulaikkal says Women commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X