വിജയ് എത്തുമോ? വിഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചേക്കും, വന്‍ ഒരുക്കവുമായി ആരാധകര്‍
തിരുവനന്തപുരം: വിഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ടിവികെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയിയെ ക്ഷണിച്ചേക്കും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, സഖ്യത്തിലുള്ള മുഖ്യമന്ത്രിമാര്‍ എന്നിവരെയെല്ലാം ക്ഷണിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണം വൈകാതെ ലഭിച്ചേക്കും.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുകു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവര്‍ക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങളിലേക്ക് ക്ഷണം ലഭിച്ചേക്കും. കൂടാതെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും എത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

ഈ മാസം 10നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. രാഹുല്‍ ഗാന്ധി ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇതുവരെ ഡിഎംകെ സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ശേഷം ടിവികെയുമായി സഖ്യം രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളോട് മന്ത്രിസഭയില്‍ ചേരാന്‍ വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വൈകാതെ സത്യപ്രതിജ്ഞ നടക്കും.
കോണ്‍ഗ്രസുമായി അടുപ്പം നിലനിര്‍ത്തുന്ന നേതാവ് എന്ന നിലയില്‍ വിജയ് തിരുവനന്തപുരത്ത് വിഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. അതേസമയം, ടിവികെ കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ തിരുവനന്തപുരത്തും കൊല്ലത്തും അദ്ദേഹത്തിന്റെ ആരാധകര്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, കിറ്റുകള്‍ വിതരണം ചെയ്യുകയുമുണ്ടായി. വയനാട് ജില്ലയില്‍ ടിവികെയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ യുവാക്കളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പുതിയ ആപ്പ് തയ്യാറാക്കുകയാണ്.
ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത് പോലെ അല്ല, രാഷ്ട്രീയ പാര്‍ട്ടി സജീവമാക്കുന്നതിന് ടിവികെ നേതൃത്വത്തിന്റെ അനുമതി ആവശ്യമാണ് എന്നാണ് തിരുവനന്തപുരത്തെ വിജയ് ആരാധകര്‍ പറയുന്നത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ കേരളത്തില്‍ കൂടുതല്‍ സജീവമാകാന്‍ വിജയുടെ ടിവികെക്ക് സാധിച്ചേക്കും. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ മലപ്പുറത്ത് നിന്നുള്‍പ്പെടെ നിരവധി പേര്‍ ചെന്നൈയില്‍ എത്തിയിരുന്നു. കേരളത്തില്‍ വിജയ്ക്ക് വലിയ സ്വീകരണം നല്‍കുന്ന പരിപാടി സംഘടിപ്പിക്കാനും അതുവഴി ടിവികെയുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമാക്കാനും ആലോചനയുണ്ട് എന്നാണ് വിവരം.















Click it and Unblock the Notifications