ഇനിയെങ്കിലും വികസന വിരുദ്ധന്മാരുടെ സമരാഭാസം അവസാനിപ്പിക്കുമോ?; എംവി ജയരാജന്‍
കണ്ണൂർ: കെ റെയിലിനെതിരെ സമരം നടത്തുന്നത് വീടും സ്വത്തും നഷ്ടപ്പെടുന്ന 9394 കുടുംബങ്ങളല്ല, മറിച്ച് യു ഡി എഫ് - ബി ജെ പി - എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. രാഷ്ട്രീയ സമരത്തിന് എരിവും പുളിയും പകരാനാണ് മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റിയെന്ന കള്ളം ഒരു കോൺഗ്രസ് നേതാവ് തട്ടിവിട്ടതെന്നും അദ്ദേഹം ആരോപിക്കുന്നു.
പിണറായി വിരോധം കൊണ്ടണ് കെ പി സി സി പ്രസിഡന്റ്
തുടർച്ചയായി അഴിമതി ആരോപണവും കള്ളവും പറയുന്നത്. എൽഡിഎഫ് സർക്കാറിനെയും മന്ത്രിമാരെയും പക്ഷേ ജനങ്ങൾക്കറിയാമെന്നും എംവി ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ.
അന്ന് - ''ആരും പട്ടിണികിടക്കേണ്ടിവരില്ല.''
ഇന്ന് - ''ആരും കിടപ്പാടമില്ലാത്തവരായി മാറില്ല.''
==================
കോവിഡ് മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിയുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. ആരും പട്ടിണികിടക്കേണ്ടി വരില്ല എന്നായിരുന്നു ആ പ്രഖ്യാപനം. സൗജന്യ കിറ്റിലൂടെ അന്നംനൽകി കേരളീയരെ എൽഡിഎഫ് സർക്കാർ സംരക്ഷിച്ചു. അതുപോലൊരു പ്രഖ്യാപനമായിരുന്നു മാർച്ച് 24ന് ഡെൽഹിയിൽ നടത്തിയത്. ആരും കിടപ്പാടമില്ലാത്തവരായി മാറില്ല. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കെ-റെയിൽ പദ്ധതിക്ക് ഭൂമിയും വീടും വിട്ടുകൊടുക്കുന്നവർക്ക് വീടും ജീവനോപാധിയും ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പദ്ധതി പ്രദേശത്തെ ജനങ്ങൾക്കും മറ്റുള്ളവർക്കും ബോധ്യമാണ്. ഗരീബി ഹഠാവോ (ദാരിദ്ര്യം ഇല്ലാതാക്കും), ബേകാരി ഹഠാവോ (തൊഴിലില്ലായ്മ ഇല്ലാതാക്കും) ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നൽകും എന്നിങ്ങനെ കോൺഗ്രസ്സിന്റെയും ബിജെപിയുടെയും വഞ്ചനാ പ്രഖ്യാപനമല്ല ഇടതുപക്ഷത്തിന്റേതെന്ന് ജനങ്ങൾക്ക് നന്നായറിയാം.

സമരം നടത്തുന്നത് വീടും സ്വത്തും നഷ്ടപ്പെടുന്ന 9394 കുടുംബങ്ങളല്ല. യുഡിഎഫ് - ബിജെപി - എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ്. രാഷ്ട്രീയ സമരത്തിന് എരിവും പുളിയും പകരാനാണ് മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റിയെന്ന കള്ളം ഒരു കോൺഗ്രസ് നേതാവ് തട്ടിവിട്ടത്. തന്റെ വീട് പദ്ധതിക്ക് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് മന്ത്രിയും, തിരുവഞ്ചൂർ ഹാജരാക്കിയത് വ്യാജ അലൈൻമെന്റാണെന്ന് കെ-റെയിൽ എംഡിയും വ്യക്തമാക്കിയതുപോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ വിവാദം ആവിയായിപ്പോയി.
കെ.പി.സി.സി. പ്രസിഡന്റിന്റെ പിണറായി വിരോധം കുപ്രസിദ്ധമാണ്. അതുകൊണ്ടാണ് തുടർച്ചയായി അഴിമതി ആരോപണവും കള്ളവും പറയുന്നത്. എൽഡിഎഫ് സർക്കാറിനെയും മന്ത്രിമാരെയും പക്ഷേ ജനങ്ങൾക്കറിയാം. ബിജെപിയുമായി ചേർന്ന് സമരം ചെയ്യില്ലെന്ന് കോൺഗ്രസ് നേതാവും, കോൺഗ്രസ്സുമായി ചേർന്ന് സമരം ചെയ്യില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും പറയുന്നത് ജലരേഖയാക്കി മാറ്റിക്കൊണ്ടാണ് പലയിടത്തും ഇരുകൂട്ടരും സംയുക്തമായി കല്ലുകൾ പിഴുതുമാറ്റുന്നത്. ഡെൽഹിയിൽ പണിയില്ലാമന്ത്രിയായ കേരളീയൻ പദ്ധതിയെ എതിർക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിക്ക് ആ നിലപാടല്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രതികരണങ്ങൾ അതാണ് വ്യക്തമാക്കുന്നത്. ഇനിയെങ്കിലും വികസന വിരുദ്ധന്മാരുടെ സമരാഭാസം അവസാനിപ്പിക്കുമോ? അതിന് ചൂട്ടുപിടിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ രാഷ്ട്രീയക്കളി ഉപേക്ഷിക്കുമോ?
എം.വി. ജയരാജൻ
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications