പ്രമുഖ സിപിഎം-കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക്: കേരള ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രന്‍
ദില്ലി: അനില്‍ ആന്റണിയുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തില്‍ നേട്ടമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി നേതൃത്വം. അനില്‍ ആന്റണിയെന്ന വ്യക്തിയുടെ രാഷ്ട്രീയ പ്രഭാവവും സ്വാധീനവും വളരെ ചെറുതാണെങ്കിലും എകെ ആന്റണിയുടെ മകനെന്ന വിശേഷണം ദേശീയ തലത്തില്‍ തന്നെ പ്രധാന്യം നല്‍കുന്ന ഘടകമാണ്. ആ വിശേഷണത്തോടെയാണ് അനിലിനെ ബി ജെ പി പാർട്ടിയിലേക്ക് സ്വീകരിച്ചതും.
കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടു ബാങ്കിലേക്ക് കടന്നു കയറാനുള്ള ശ്രമം ബി ജെ പി ശക്തമാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ കൂടിയാണ് അനില്‍ ആന്റണി കടന്ന് വരുന്നത്. കേരളത്തില്‍ മാത്രം ഒതുക്കാതെ ദേശിയ തലത്തില്‍ കൂടി പ്രധാന്യമുള്ള ഏതെങ്കിലും പദവി അനിലിനായി ബി ജെ പി മാറ്റിവെക്കും. ഇതോടൊപ്പം തന്നെയാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ചർച്ചകളും.

ബി ജെ പിയിലേക്കുള്ള നേതാക്കളുടെ കടന്ന് വരവ് അനിലില്‍ മാത്രം ഒതുങ്ങില്ലെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ കോണ്‍ഗ്രസ്, സി പി എം നേതാക്കള്‍ ബി ജെ പിയിലേക്ക് എത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ ബി ജെ പി സർക്കാർ മോഹവും സുരേന്ദ്രന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കി. അധികം വൈകാതെ തന്നെ കേരളത്തില്‍ പാർട്ടി സർക്കാർ രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വികസ അജണ്ടയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. സബ്കാ സാത് സബ്കാ വികാസ് എന്നത് ബിജെപിയുടെ വെറുമൊരു മുദ്രാവാക്യമല്ല. ജനങ്ങള്‍ ഇതില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു.
Hair care: മുടി തഴച്ച് വളരാന്‍ പഴം കൊണ്ട് ചില വിദ്യകളുണ്ട്, പഴത്തൊലിയായാലും മതി
സാധാരണക്കാരായ ജനങ്ങള്‍ കേന്ദ്ര സർക്കാരും നരേന്ദ്ര മോദിയും മുന്നേട്ട് വെക്കുന്ന വികസന അജണ്ടയെ അംഗീകരിക്കുന്നു. യുവാക്കള്‍ക്ക് വലിയ മാതൃകയായ നേതാവാണ് മോദി. വരാനിരിക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് നിന്നുള്ള കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക് വരും. ഇതില്‍ സി പി എം, കോണ്‍ഗ്രസ് നേതാക്കളുണ്ടാവും. കേരളത്തിലെ രാഷ്ട്രീയത്തിന് തന്നെ വലിയ മാറ്റമുണ്ടാവും. ബി ജെ പി സർക്കാർ രൂപീകരിക്കുന്നതിലേക്കാവും അത് എത്തി നില്‍ക്കുകയെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അനില്‍ ആന്റണിയുടെ ബി ജെ പിയിലേക്കുള്ള കടന്ന് വരവ് തന്നെ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സാണ് അനില്‍ ആന്റണിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. ബി ബി സിയുമായി ബന്ധപ്പെട്ട വിവാദം മുതല്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അനിലിന്റെ മനസ്സുള്ള നിരവധിയാളുകളുണ്ട്. രാജ്യത്തെ സ്നേഹിക്കുന്നവരാണ് ബി ജെ പിയിലേക്ക് വരുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications