Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 15000 രൂപ വരെ കേരളത്തിൽ കുതിക്കുമോ? നെഞ്ചിടിപ്പേറ്റി കണക്ക്.. സ്വർണത്തെ മറന്നേക്ക്

സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. തിങ്കളാഴ്ച ഉയർന്ന വില ഇന്നലെ വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11935 രൂപയും പവന് 200 രൂപ താഴ്ന്ന് 95480 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലെ വിലയേയും സ്വാധീനിക്കുന്നത്.

തിങ്കളാഴ്ച ആഗോള വിപണിയിൽ സ്വർണം ഔണ്‍സിന് 4,260 ഡോറളറിന് മുകളിലായിരുന്നു വില. ചൊവ്വാഴ്ച അത് 4,200-ന് താഴേക്ക് താഴ്ന്നു.യുഎസ് ഡോളർ ശക്തിപ്പെടുന്നതും ട്രഷറി വരുമാനത്തിലെ സമ്മിശ്ര സൂചനകളുമാണ് ഈ ഇടിവിന് കാരണമായത്. വർഷാവസാനത്തിലേക്ക് അടുക്കുമ്പോൾ എന്താകും സ്വർണവില എന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.

goldneee-

നേരിയ തോതിൽ വില കുറഞ്ഞെങ്കും സ്വർണത്തിന് ഇപ്പോഴും അനുകൂല സാഹചര്യമാണുള്ളതെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നവംബറിൽ തുടർച്ചയായി നാലാം മാസവും വില വർദ്ധിച്ചു; ഓഗസ്റ്റ് അവസാനത്തിലെ 3,300 നിലവാരത്തിൽ നിന്ന് വ്യക്തമായ മുന്നേറ്റം നടത്തി. നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന ചർച്ചകളും സ്വർണത്തിൻ്റെ പെരുമ ഉയർത്തുകയും നിക്ഷേപകരെ കൂടുതലായി ആകർഷിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് പ്രാധാന്യം ലഭിച്ചാൽ സ്വർണത്തിന്റെ 'സുരക്ഷിത നിക്ഷേപം' എന്ന ആകർഷണം കുറയാം. അതേസമയം പലിശ നിരക്ക് കുറച്ചേക്കാമെന്ന പ്രതീക്ഷകൾ സ്വർണത്തിൻ്റെ വില ഉയർത്തും.യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ കുറക്കാനുള്ള സാധ്യ 80 ശതമാനം ഉയർന്നെന്നാണ് വിപണിയിലെ വിലയിരുത്തൽ. 2026 അവസാനത്തോടെ ഏകദേശം 88 ബേസിസ് പോയിന്റ് ഇളവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, ഇത് സ്വർണം പോലുള്ള നിക്ഷേപങ്ങൾക്ക് അനുകൂലമാണ്.

വാങ്ങുന്നവരുടെ ആത്മവിശ്വാസം ശക്തമായി നിലകൊള്ളുകയാണെങ്കിൽ, അടുത്ത പ്രധാന വെല്ലുവിളി ഡിസംബറിൽ രേഖപ്പെടുത്തിയ 4,264 ഡോളർ ആണ്. ഈ നില മറികടന്നാൽ, വില 4,380 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് മുന്നേറാൻ സാധ്യതയുണ്ട്. വിപണി താഴേക്ക് പോയാൽ, അടുത്ത പിന്തുണ നിലകൾ പരിഗണിക്കേണ്ടതുണ്ട്.

വിപണി താഴാൻ തുടങ്ങിയാൽ 4,016 ,3,997 ഡോളർ എന്ന നിലയിലേക്ക് താഴാം. വില ഈ പരിധിക്കും താഴെ പോവുകയാണെങ്കിൽ, 3,886-ലേക്ക് ഇടിയാൻ സാധ്യതയുണ്ട്. ഏറ്റവും മോശം സാഹചര്യത്തിൽ, ഇത് 3,750 വരെയും താഴാം എന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കട്ടുന്നത്.

ആഗോള സ്വർണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ ആഭ്യന്തര വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്ന് പരിശോധിക്കാം

ആഗോള വില ഒരു ഔൺസിന് 4,380 യു.എസ്. ഡോളറിലെത്തിയാൽ ഒരു പവന് (8 ഗ്രാം) കേരളത്തിലൽ ഏകദേശം 1,126.4 ആയിരിക്കും വില. ഡോളർ-രൂപ വിനിമയനിരക്ക് ഉയർന്നാൽ, സ്വർണവില രൂപയിൽ കൂടുമെന്ന് ഓർക്കണം.

ഇനി വില ഒരു ഔൺസിന് 3,750 ഡോളറായി കുറയുകയാണെങ്കിൽ, ഏകദേശം 84,900 രൂപ വരും. കേരളത്തിലൽ നിന്നുള്ള സാമ്പത്തിക വിദഗ്ധരും സമാന രീതിയിലുള്ള പ്രവചനങ്ങളാണ ്നടത്തുന്നത്. ഇനി സ്വർണ വില കുറയുകയാണെങ്കിൽ തന്നെ വലിയ ഇറക്കം പ്രതീക്ഷിക്കേണ്ടതില്ലെന്നണ് ഇവർ ചൂണ്ടുക്കാട്ടുന്നത്. പരമാവധി 80,000 വരെയെ വില കുറയുകയുള്ളൂ എന്നാണ് വിലയിരുത്തൽ. നിലവിലെ കടുത്ത പ്രതിസന്ധികളിൽ വലിയ അയവ് ഉണ്ടായാൽ മാത്രമേ അത് സംഭവിക്കുകയുള്ളൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+