കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിജെ ജോസഫ് ഇടതുമുന്നണിയിലേക്ക്?

  • By Aswathi
Google Oneindia Malayalam News

ആലപ്പുഴ: മുന്നണി വിട്ടുപോയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ ഡി എഫിലേക്ക് തിരികെ വരുന്നു. ജോസഫ് വിഭാഗം തിരികെ വരാന്‍ തയ്യാറണെങ്കില്‍ അക്കാര്യം മുന്നണി ആലോചിയ്ക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ജോസഫ് വിഭാഗം കളംമാറിച്ചവിട്ടിയത്. വീണ്ടും ഒരു തിരഞ്ഞെടുപ്പടുക്കുമ്പോഴാണ് മടങ്ങിവരുന്നു എന്ന അഭ്യൂഹം കേള്‍ക്കുന്നതെന്നത്‌ ശ്രദ്ധേയമാണ്. ജോസഫ് വിഭാഗം എന്തിനാണ് എല്‍ ഡി എഫ് വിട്ടു പോയതെന്നറിയില്ലെന്നും അവര്‍ പാര്‍ട്ടിയ്‌ക്കെതിരെ ആക്രമണങ്ങള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ലെന്നും വിശ്വന്‍ പറഞ്ഞു.

PJ Joseph

അതേ സമയം ഇടുക്കി സീറ്റിനെ കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കെയാണ് വിശ്വത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ ജോസഫ് വിഭാഗം പങ്കെടുത്തിട്ടില്ലെന്നതുകൂടെ കൂട്ടിവയ്ക്കുമ്പോള്‍ ജോസഫ് വിഭാഗം തിരികെ വരാന്‍ തയ്യാറാണെന്ന് തന്നെയാണ് സൂചന. ഇതിനിടയില്‍ മന്ത്രി പി ജെ ജോസഫും സി പി എം നേതാവ് ഡോ. തോമസ് ഐസക് എം എല്‍ എയും കൂടിക്കാഴ്ച നടത്തിയതും നിര്‍ണായകമാണ്

പുതിയ രാഷ്ട്രീയ നീക്കത്തിന്റെ തുടക്കമായാണ് ഐസക്കിന്റെയും ജോസഫിന്റെയും കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. ആലപ്പുഴ - ചങ്ങനാശേരി റോഡിലുള്ള ഒരു റെസ്റ്ററന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെങ്കിലും, പി ജെ ജോസഫിന്റെ അണികളില്‍ ചിലര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നു തോമസ് ഐസക് വ്യക്തമാക്കി. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട് ഇരുവരുടേുയും കൂടിക്കാഴ്ചയ്ക്ക്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടായേക്കുമെന്ന സൂചനയും.

English summary
LDF convenor Vaikom Viswan has said that Kerala Congress (Joseph group), who had left the front once, can come back. If they are ready to return, the Front will discuss the matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X