India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബുവിന് മാസ്സ് എന്‍ട്രി എങ്ങനെ; ദിലീപിനോട് സ്വീകരിച്ച സമീപനമുണ്ടാകുമോ: മോഹന്‍ലാലിനോട് ഗണേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളായിരുന്നു കെ ബി ഗണേഷ്‍ കുമാർ ഉന്നയിച്ചിരുന്നത്. ജനറല്‍ സെക്രട്ടറി ഇടവേള ബാബു താര സംഘടനയെ ക്ലബ് എന്ന് വിശേഷിപ്പിച്ചതും ബാലാത്സംഗ കേസില്‍ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പുറത്താക്കാത്തതുമായിരുന്നു താരത്തെ പ്രകോപിപ്പിച്ചത്.

നടന്‍ ഷമ്മി തിലകനെതിരേയും അദ്ദേഹം വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംഘടന പ്രസിഡൻ്റ് മോഹൻലാലിന് ഒരു കത്ത് നൽകിയിരിക്കുകയാണ് ഗണേഷ് കുമാർ എം എല്‍ എ.

ദിലീപിന് വേണ്ടി ഇതിനെല്ലാം കൂട്ട് നില്‍ക്കുന്ന കുറേ പേരുണ്ട്; എന്നാല്‍ ഒരടി പിന്നോട്ട് പോവില്ല: മിനിദിലീപിന് വേണ്ടി ഇതിനെല്ലാം കൂട്ട് നില്‍ക്കുന്ന കുറേ പേരുണ്ട്; എന്നാല്‍ ഒരടി പിന്നോട്ട് പോവില്ല: മിനി

വിജയ് ബാബു യോഗത്തിൽ പങ്കെടുത്ത സംഭവം

വിജയ് ബാബു യോഗത്തിൽ പങ്കെടുത്ത സംഭവം, ഇടവേള ബാബുവിന്റെ 'ക്ലബ്' പരാമർശം തുടങ്ങിയ സംഭവങ്ങളോടൊപ്പം സംഘടനയുടെ അംഗത്വ ഫീസ് വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഗണേഷ് കുമാർ മോഹന്‍ലാലിന് കത്ത് നല്‍കിയിരിക്കുന്നത്.

ഈ ഭാവന ഇതെന്ത് ക്യൂട്ടാണെന്ന് നോക്കിക്കേ: അധികമാരും കാണാത്ത ഭാവനയുടെ പുതിയ ലുക്ക്

താൻ മുൻപ് പല തവണ അയച്ചിരുന്ന കത്തുകൾക്കൊന്നും

താൻ മുൻപ് പല തവണ അയച്ചിരുന്ന കത്തുകൾക്കൊന്നും തന്നെ മറുപടി ലഭിച്ചിരുന്നില്ല എന്നും അതുപോലെ ആവില്ല ഈ കത്ത് എന്നും ഗണേഷ് കുമാർ വ്യക്തമാക്കുന്നുണ്ട്. അമ്മയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പലരും ശബ്ദിക്കാത്തത് ആനുകൂല്യങ്ങളും അവസരവും നഷ്ടപ്പെടുമെന്ന ഭയത്താലാണെന്ന് കത്തില്‍ ഗണേഷ് കുമാർ സൂചിപ്പിക്കുന്നുണ്ട്.

അമ്മ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ

അമ്മ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകാൻ താൻ തയ്യാറാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമ്മയിലെയും ആത്മയിലെയും സഹപ്രവർത്തകരോട് വിജയ് ബാബുവിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും താൻ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് ആരോടും ഭയമോ വ്യക്തിപരമായി വിരോധമോ ഇല്ലെന്ന് വ്യക്തമാക്കുന്ന കത്തില്‍ മോഹന്‍ലാലിനോട് 9 ചോദ്യങ്ങളും അദ്ദേഹം ചോദിക്കുന്നു.

ഗണേഷ് കുമാറിന്റെ കത്തിലെ ചോദ്യങ്ങള്‍ ഇങ്ങനെ..

ഗണേഷ് കുമാറിന്റെ കത്തിലെ ചോദ്യങ്ങള്‍ ഇങ്ങനെ..

1. ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ?

2. ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവർത്തിയെ അമ്മ അപലപിക്കാൻ തയ്യാറാകുമോ

3. കോടതി കുറ്റ വിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെ കുറിച്ച് ദുസൂചനയോടെയുള്ള ഇടവേള ബാബുവിന്റെ പരാമർശത്തിന് അമ്മയുടെ പിന്തുണയുണ്ടോ?

ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ചചെയ്ത ദിവസം

4. ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ചചെയ്ത ദിവസം ഞാൻ അമ്മ യോഗത്തിൽ ഉണ്ടായിരുന്നോ? പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ?

5. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ ആരോപിതനായ വ്യക്തിയിൽ നിന്നും പ്രതിഫലം പറ്റിക്കൊണ്ട് കുറ്റാരോപിതനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം ഗൗരവം അല്ലേ?

6. അമ്മയുടെ അംഗത്വ ഫീസ് രണ്ട് ലക്ഷത്തി അയ്യായിരം രൂപയായി ഉയർത്തിയത് എന്തിന്?

 അമ്മ ക്ലബ്ബ് ആണെന്ന് പറയുമ്പോൾ അങ്ങ് മിണ്ടാതിരിക്കുന്നത്

7. അമ്മ ക്ലബ്ബ് ആണെന്ന് പറയുമ്പോൾ അങ്ങ് മിണ്ടാതിരിക്കുന്നത് ലജ്ജാകരം അല്ലേ?

8. അമ്മ ക്ലബ്ബ് ആണ് എന്ന് ആവർത്തിച്ചു പറയുന്ന ഇടവേള ബാബു സംഘടനയുടെ ജനറൽസെക്രട്ടറിയായി തുടരാൻ യോഗ്യനാണോ?

9. അമ്മയുടെ യൂട്യൂബ് ചാനലിൽ വിജയ് ബാബുവിന്റെ മാസ്സ് എൻട്രി എന്ന പേരിൽ വീഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണമെന്ത്?

English summary
Will Vijay Babu Be Treated Like Dileep In Case By AMMA; Ganesh Kumar Writes To Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X