കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തി ദേശായി വീണ്ടും വരും; പ്രതിഷേധക്കാരെ വെട്ടിച്ച്, ഗറില്ലാ മുറയില്‍!! പോലീസിന്റെ ഉറപ്പ് ലഭിച്ചു

Google Oneindia Malayalam News

മുംബൈ: ശബരിമല ദര്‍ശനത്തിന് വന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇനിയും ശബരിമലയിലേക്ക് എത്തും. അടുത്ത വരവ് സംബന്ധിച്ച് അവര്‍ സൂചന നല്‍കി. മുംബൈയില്‍ തിരിച്ചെത്തിയ ശേഷമാണ് ശബരിമല ദര്‍ശനം സംബന്ധിച്ച് തൃപ്തി ദേശായി വിശദമാക്കിയത്.

വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ പ്രതിഷേധക്കാര്‍ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് അര്‍ധരാത്രിയോടെ തിരിച്ചുപോയ അവര്‍ക്ക് മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം നേരിടേണ്ടിവന്നു. കഷ്ടപ്പെട്ട പുറത്തുകടന്ന ശേഷമാണ് അടുത്ത വരവ് സംബന്ധിച്ച് തൃപ്തി ദേശായി പറഞ്ഞത്. വിവരങ്ങള്‍ ഇങ്ങനെ....

 പ്രതിഷേധം കനത്തപ്പോള്‍

പ്രതിഷേധം കനത്തപ്പോള്‍

വെള്ളിയാഴ്ച രാവിലെയാണ് തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിന് വേണ്ടി കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിന് പുറത്ത് വന്‍ പ്രതിഷേധമാണ് അവര്‍ നേരിട്ടത്. പുറത്തിറങ്ങാന്‍ സാധിച്ചില്ല. രാത്രിവരെ പുറത്തിറങ്ങാന്‍ സാധിച്ചില്ല. പത്ത് മണിയോടെ തിരിച്ചുപോയി.

മുംബൈയിലും മറിച്ചല്ല

മുംബൈയിലും മറിച്ചല്ല

തിരിച്ച് മുംബൈയിലെത്തിയ വേളയില്‍ അവിടെയും പ്രതിഷേധമായിരുന്നു. അമ്പത് വയസ് കഴിയാതെ തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ പോകേണ്ടെന്നാണ് പ്രതിഷേധിക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വളരെ കഷ്ടപ്പെട്ടാണ് മുംബൈ പോലീസ് തൃപ്തിയെയും കൂട്ടരെയും വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.

 ഇപ്പോള്‍ പൂനെയിലെ വീട്ടില്‍

ഇപ്പോള്‍ പൂനെയിലെ വീട്ടില്‍

ഇപ്പോള്‍ പൂനെയിലെ സ്വന്തം വീട്ടില്‍ തൃപ്തി തിരിച്ചെത്തി. പോലീസ് അകമ്പടിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. ശേഷം അവര്‍ ശബരിമല വിഷയത്തിലെ നിലപാട് വ്യക്തമാക്കി. എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി വ്യക്തമാക്കി. ആക്രമണത്തെ ഭയിക്കില്ലെന്നും അവര്‍ പറഞ്ഞു.

അടുത്ത തവണ

അടുത്ത തവണ

അടുത്ത തവണ ആരോടും പറയാതെയാണ് ശബരിമലയിലേക്ക് എത്തുക. പരസ്യപ്പെടുത്തില്ല. ഗറില്ലാ തന്ത്രങ്ങള്‍ പ്രയോഗിക്കും. ആരുടെയും സംരക്ഷണം ചോദിക്കുകയുമില്ലെന്നും തൃപ്തി പറഞ്ഞു. ഇത്തവണ സര്‍ക്കാരിനും പോലീസിനും കേന്ദ്രസര്‍ക്കാരിനും തൃപ്തി പ്രത്യേക കത്തയച്ചിരുന്നു. തുടര്‍ന്നാണ് കൊച്ചിയിലെത്തിയത്.

 പോലീസിന്റെ ഉറപ്പ്

പോലീസിന്റെ ഉറപ്പ്

മടങ്ങിപ്പോകണമെന്ന് കേരളാ പോലീസ് തൃപ്തിയോട് ആവശ്യപ്പെട്ടിരുന്നുവത്രെ. തുടര്‍ന്നാണ് അവര്‍ തിരിച്ചുപോയത്. എന്നാല്‍ അടുത്ത തവണ വരുമ്പോള്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയെന്നും തൃപ്തി പറയുന്നു. 17 മണിക്കൂറോളമാണ് തൃപ്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ കഴിച്ചുകൂട്ടിയത്.

ഗുണ്ടകളാണവര്‍

ഗുണ്ടകളാണവര്‍

എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തും. ആക്രമണത്തെ ഭയക്കുന്നില്ല. സ്ത്രീകളുടെ അവകാശമാണ് പ്രധാനം. ഭക്തരല്ല തനിക്കെതിരെ പ്രതിഷേധിച്ചത്. ഗുണ്ടകളാണവര്‍. അയ്യപ്പ ഭക്തിയുടെ പേരില്‍ ഇത്തരം വൃത്തിക്കെട്ട പെരുമാറ്റത്തെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

ഞങ്ങളെ തടയാനാണെങ്കില്‍

ഞങ്ങളെ തടയാനാണെങ്കില്‍

ഞങ്ങളെ തടയാനാണെങ്കില്‍ അവര്‍ക്ക് നിലയ്ക്കലില്‍ ആകാമായിരുന്നു. നിലയ്ക്കലില്‍ എത്തിയാല്‍ പമ്പ വഴി സന്നിധിനാത്തെത്തി ദര്‍ശനം നടത്തുമായിരുന്നു. ഈ പേടി കാരണമാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. തടയാന്‍ എത്തിയവര്‍ ആരും അയ്യപ്പ ഭക്തരല്ല. വാക്കുകള്‍ കൊണ്ട് അവര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നുവെന്നും തൃപ്തി പറഞ്ഞു.

രാജസ്ഥാനില്‍ എല്ലാം തിരുത്തി കോണ്‍ഗ്രസ്; 46 വര്‍ഷത്തെ പതിവ് തെറ്റിച്ചു, പൈലറ്റിന്റെ മുസ്ലിം ബന്ധംരാജസ്ഥാനില്‍ എല്ലാം തിരുത്തി കോണ്‍ഗ്രസ്; 46 വര്‍ഷത്തെ പതിവ് തെറ്റിച്ചു, പൈലറ്റിന്റെ മുസ്ലിം ബന്ധം

English summary
Will visit Sabarimala unannounced using guerilla tactics: Trupti Desai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X