കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐ കോട്ടകള്‍ തകരും; ഏഴില്‍ നിന്ന് 589 ആയെങ്കില്‍ അടുത്ത വര്‍ഷം സീറ്റ് നേടും: കെ എസ് യു

Google Oneindia Malayalam News

തിരുവനന്തപുരം: അത്ഭുതം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തികഞ്ഞ സംതൃപ്തരാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കെ എസ് യു പ്രവര്‍ത്തകര്‍. മുഴുവന്‍ സീറ്റിലേക്കും എസ് എഫ് ഐ പ്രര്‍ത്തകര്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞുവെന്നതാണ് തങ്ങളുടെ വിജയമെന്ന് കെ എസ് യു യൂണിറ്റ് സെക്രട്ടറി അമല്‍ ചന്ദ്ര വണ്‍ ഇന്ത്യയോട് പറഞ്ഞു.

22 ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഉള്ള കോളേജില്‍ ഒരോ ഡിപാര്‍ട്ട്മെന്‍റിലും ഇരുപതോളം പേര്‍ അടങ്ങുന്ന കമ്മറ്റി രൂപീകരിച്ച് വലിയ തോതിലുള്ള പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നടത്തിയിരുന്നത്. എന്നാല്‍ യൂണിറ്റ് കമ്മറ്റിയിലെ ഏഴ് പേര്‍ മാത്രമായിരുന്നു കെ എസ് യുവിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കാനുണ്ടായത്. മീറ്റ് ദ കാന്‍റിഡേറ്റ് കഴിഞ്ഞപ്പോള്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളാല്ലത്ത 10 പേര്‍ കൂടി കെ എസ് യുവിന് വേണ്ടി രംഗത്ത് ഇറങ്ങിയതെന്നും അമല്‍ ചന്ദ്ര പറയുന്നു.

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രചരണത്തിന് ആകെ 17 പേര്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലും വോട്ടെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ വലിയ പിന്തുണയാണ് കെ എസ് യുവിന് നല്‍കിയത്. എസ് എഫ് ഐയുടെ നിരന്തര ഭീഷണി നിലനില്‍ക്കേയും അഞ്ഞൂറിലേറെ വോട്ടുകള്‍ ഒരു കെ എസ് യു സ്ഥാനാര്‍ത്ഥിക്ക് നേടാന്‍ കഴിഞ്ഞത് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അമല്‍ ചന്ദ്ര വണ്‍ ഇന്ത്യയോട് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനെ കെ എസ് യു കാണുന്നത്

തിരഞ്ഞെടുപ്പിനെ കെ എസ് യു കാണുന്നത്

യൂണിവേഴ്സിറ്റി കോളേജ് വലിയൊരു മാറ്റത്തിന് ഒരുങ്ങുന്ന എന്നതിന്‍റെ സൂചനയായാണ് ഈ തിരഞ്ഞെടുപ്പിനെ കെ എസ് യു കാണുന്നത്. എസ്എഫ്ഐ ആധിപത്യം നിലനില്‍ക്കുന്നതിനാല്‍ സിപിഎം പശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികള്‍ കുടുതലായി യൂണിവേഴ്സിറ്റി കോളേജില്‍ അഡ്മിഷന് ശ്രമിക്കുന്ന പ്രവണതയുണ്ട്. ഇതോടൊപ്പം ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി കൂടെനിര്‍ത്തിയുമാണ് എസ്എഫ്ഐ കോളേജിലെ മേധാവിത്വം നിലനിര്‍ത്തിപ്പോരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ് എഫ് ഐയുടെ കരുത്ത്

എസ് എഫ് ഐയുടെ കരുത്ത്

പ്രധാനമായും മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് നിലവില്‍ എസ് എഫ് ഐയുടെ കരുത്ത്. മറ്റ് സംഘടനകള്‍ കൂടി പ്രവര്‍ത്തിക്കാന്‍ എത്തിയതോടെ വരും വര്‍ഷം ഇതിന് മാറ്റമുണ്ടാകും. 7 ല്‍ നിന്ന് മൂന്ന് മാസംകൊണ്ട് 589 ആയി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അടുത്ത വര്‍ഷം തന്നെ കെ എസ് യുവിന് യൂണിയനില്‍ സീറ്റ് നേടാനാകുമെന്നും അമല്‍ ചന്ദ്ര പ്രത്യാശ പ്രകടിപ്പിച്ചു. ഡിജിപിക്ക് പരാതി നല്‍കിയതിന് ശേഷം കോളേജിന് അകത്ത് നിന്ന് ഭീഷണി ഇല്ലെങ്കിലും പുറത്ത് നിന്നും ഫോണ്‍കോളുകളിലൂടേയും നിരന്തരം ഭീഷണി ഇപ്പോഴും വരുന്നുണ്ടെന്നും അമല്‍ ചന്ദ്ര വണ്‍ഇന്ത്യയോട് വ്യക്തമാക്കി.

18 വര്‍ഷത്തിന് ശേഷം യൂണിറ്റ്

18 വര്‍ഷത്തിന് ശേഷം യൂണിറ്റ്

18 വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈ 22 ന് കേളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെ എസ് യു വീണ്ടും പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള കത്തിക്കുത്ത് വിവാദവും പിഎസ്എസി ചോദ്യപ്പേപ്പര്‍ വിവാദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് വാര്‍ത്താ പ്രധാന്യം നേടിക്കൊടുത്തതിന്‍റെ പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. യൂണിയനിലെ ചെയര്‍മാന്‍ ഉള്‍പ്പടേയുള്ള അഞ്ച് സീറ്റുകളിലേക്കായിരുന്നു കെ എസ് യു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.

എസ് എഫ് ഐ വിജയം

എസ് എഫ് ഐ വിജയം

തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളിലെല്ലാം എസ് എഫ് ഐ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ തങ്ങള്‍ക്ക് ലഭിച്ച വോട്ട വിഹിതമാണ് കെ എസ് യു പ്രവര്‍ത്തകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. എസ് എഫ് ഐയുടെ കടുത്ത ഭീഷണി നിലനില്‍ക്കെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം രൂപീകരിച്ച യൂണിറ്റിന് കാഴ്ച്ച വെക്കാന്‍ കഴിഞ്ഞത് മികച്ച പ്രവര്‍ത്തനമാണെന്നും നേതൃത്വം വിലയിരുത്തുന്നു.

589 വോട്ട്

589 വോട്ട്

യുയുസി സ്ഥാനത്തേക്ക് മത്സരിച്ച അമല്‍ പിടിക്കാണ് കെ എസ് യു പാനലില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. 589 വോട്ടുകളാണ് എസ്എഫ്ഐയിലെ അഞ്ചുവിനെതിരെ അമല്‍ സ്വന്തമാക്കിയത്. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച ആര്യ എസ് നായരിനും അഞ്ഞൂറിലേറെ (536) വോട്ടുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച ബോബന്‍ പിഎം 416 വോട്ടുകള്‍ കരസ്ഥമാക്കി.

അമല്‍ ചന്ദ്രക്ക് 363

അമല്‍ ചന്ദ്രക്ക് 363

എസ്എഫ്ഐയിലെ അക്ബര്‍ ഷാക്കെതിരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഐശ്വര്യ ജോസഫിന് 446 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് കൂടിയായ അമല്‍ ചന്ദ്രക്ക് ലഭിച്ചത് 363 വോട്ടുകളാണ്. എഐഎസ്എഫായിരുന്നു എസ്എഫ്ഐക്കെതിരെ പിജി റപ് സീറ്റീലേക്ക് മത്സരിച്ചത്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; വിജയം മാത്രം ലക്ഷ്യമിട്ട് ബിജെപി പട്ടികവട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; വിജയം മാത്രം ലക്ഷ്യമിട്ട് ബിജെപി പട്ടിക

 കാലാവസ്ഥ സമരത്തില്‍ അണിനിരന്ന് തിരുവന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; ചിത്രം പങ്കുവെച്ച് ഗ്രേറ്റ കാലാവസ്ഥ സമരത്തില്‍ അണിനിരന്ന് തിരുവന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; ചിത്രം പങ്കുവെച്ച് ഗ്രേറ്റ

English summary
will win seat in University College next year says ksu unit president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X