പാമോലിന്‍ കേസ് പിന്‍വലിച്ചേ പറ്റൂ
തിരുവനന്തപുരം: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടടിക്കില്ലെന്ന് മുഖ്യമന്ത്രി. കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയില്‍ പാമോലിന്‍ കേസ് സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയപ്പോഴാണ് മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും പ്രതികരണം.
മനസ്സാക്ഷി അനുസരിച്ചാണ് പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാമോലിന്‍ അഴിമതി കേസാണെങ്കില്‍ അതില്‍ പ്രതി ചേര്‍ക്കപ്പെട്ട പിജെ തോമസിനെ എന്തിനാണ് പിന്നീട് എല്‍ഡിഎഫ് ചീഫ് സെക്രട്ടറിയാക്കിയതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. 25 വര്‍ഷം മുമ്പുള്ള കേസില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ചെന്നിത്തല അറിയിച്ചു.
പ്രതിപക്ഷ എംഎല്‍എ വിഎസ് സുനില്‍ കുമാറാണ് വിജിലന്‍സ് കോടതി വിധി സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി പ്രതിയാകുമോ എന്ന് ഭയന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സുനില്‍ കുമാര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും മറുപടി ലഭിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications